വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് പൊലീസുകാരനെ എസ് പി സസ്പെൻഡ് ചെയ്തു. എന്നാൽ അന്നു തന്നെ തിരിച്ചെടുത്ത് ഐജി. ടെലികമ്യൂണിക്കേഷൻസ് എസ് പി നവനീത് ശർമയുടെ നടപടിയാണ് ഐ.ജി അനൂപ് കുരുവിള ജോൺ തിരുത്തിയത്. ആളില്ലാത്ത സമയം വീട്ടിൽ കയറിയെന്ന പേരിലായിരുന്നു സസ്പെൻഷൻ. എന്നാല്‍, വീട്ടിലെനായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്ന് ആക്ഷേപം ഉയര്‍ന്നു. ഇതോടെ ഐ.ജി ഇടപെട്ടു. ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകൾക്കുളിൽ ഐജി തിരിച്ചെടുക്കുകയായിരുന്നു.