ജാതി വ്യവസ്ഥക്കെതിരെയുളള ജനങ്ങളുടെ ഏകോപിത പോരാട്ടമാണ് ഗുരുവായൂർ സത്യാഗ്രഹം : മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ജാതി വ്യവസ്ഥക്കെതിരെയുളള ജനങ്ങളുടെ ഏകോപിത പോരാട്ടമാണ് ഗുരുവായൂര്‍ സത്യാഗ്രഹമെന്ന്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിന്‍റെ നവോത്ഥാന പോരാട്ടത്തിന് കരുത്ത് പകര്‍ന്ന ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹത്തിന്‍റെ 90-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി ഗുരുവായൂര്‍ നഗരസഭ സംഘടിപ്പിച്ച ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സത്യാഗ്രഹ നവതി അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ജീര്‍ണ്ണതകള്‍ക്കെതിരായുളള പോരാട്ടം ഇപ്പോഴും തുടരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നഗരസഭ ടൗണ്‍ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ നഗരസഭാ ചെയര്‍മാന്‍ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. അധ്യാപകനും പ്രഭാഷകനുമായ ഡോ.ബിജു ബാലകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. സത്യാഗ്രഹ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമ്മേളനം ആരംഭിച്ചത്. അനുസ്മരണ സമ്മേളനത്തില്‍ ജനകീയാസൂത്രണ കാലഘട്ടം മുതലുളള മുന്‍കാല ജനപ്രതിനിധികളെ ആദരിക്കുകയും നഗരസഭ നടത്തിയ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എം പി അനീഷ്മ, സ്റ്റാന്‍റിങ് കമ്മിറ്റി അംഗങ്ങളായ എ എം ഷെഫീര്‍, ഷൈലജ സുധന്‍, എ എസ് മനോജ്, ബിന്ദു അജിത്കുമാര്‍, എ സായിനാഥന്‍ മാസ്റ്റര്‍, മുന്‍ നഗരസഭാ അധ്യക്ഷരായിരുന്ന രേവതി, രതി, നഗരസഭാ സെക്രട്ടറി പി എസ് ഷിബു, കൗണ്‍സിലര്‍മാര്‍, മുന്‍ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. നവതി ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിലും അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.