Spread the love

‘ജസ്റ്റ് ബോധം പോയിരിക്കാണ് ഗയ്സ്, ബോധം വന്നിട്ടു ഫോണെടുക്കാം.’ മോശം കാര്യം സംഭവിക്കുമ്പോഴും ലോട്ടറി അടിച്ചാലും വേണമെങ്കിൽ ഇങ്ങനെ പറയാം. ഇപ്പോൾ ഇത് പ്രസക്തമാകുന്നത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനു പിന്നാലെ ഡിസൈനർ ഫെമിന ഈ വാക്കുകൾ മൂഹമാധ്യമത്തിൽ കുറിച്ചതോടെയാണ്.

‘ഓ ബേബി’ എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിനാണ് ഫെമിനയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്കാരമെന്ന സ്വപ്ന തുല്യമായ നേട്ടമെത്തിയിരിക്കുന്നത്. ഹൈറേഞ്ചിലെ തോട്ടംതൊഴിലാളികളുടെ വസ്ത്രധാരണ രീതി തന്മയിത്വത്തോടെ അവതരിപ്പിക്കാൻ ഫെമിനയ്ക്ക് സാധിച്ചെന്നാണ് ചലച്ചിത്ര പുരസ്കാര നിർണയ ജൂറിയുടെ വിലയിരുത്തൽ. പുരസ്ക്കാരം ലഭിച്ചതിൽ വലിയ സന്തോഷം പങ്കുവയ്ക്കുന്നതോടൊപ്പം ചിത്രത്തിലെ കോസ്റ്റ്യൂം തയാറാക്കുമ്പോൾ നേരിട്ട വെല്ലുവളികളെ കുറിച്ചും സിനിമയിലേക്ക് വന്നതിനെ കുറിച്ചും പുരസ്കാര നിറവിൽ ഫെമിന മാധ്യമങ്ങളോട് പറഞ്ഞതാണിപ്പോൾ ശ്രദ്ധനേടുന്നത്.
.
മലയാള സിനിമയുടെ ഭാഗമായിട്ട് 5 വർഷമായെങ്കിലും കരിയറിലെ ഏറ്റവും എഫർട്ട് എടുത്തു ചെയ്ത വർക്ക് ആയിരുന്നു ഓ ബേബി എന്നും ഫെമിന പറയുന്നു. ഓ ബേബിയുടെ കോസ്റ്റിയൂം തയ്യാറാക്കുന്നതിനായി മൂന്ന് ആഴ്ചയോളം പ്രദേശത്ത് ചെലവഴിച്ചിട്ടുണ്ട്. പ്രദേശത്ത് ഇടപഴകി, അവരോടൊപ്പം ചിലവഴിച്ച് അവരിൽ നിന്നും സഹായമൊക്കെ സ്വീകരിച്ച ശേഷമാണ് കോസ്റ്റും തയ്യാറാക്കിയതെന്നും അതിനു തന്നെ അവാർഡ് ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും അവാർഡിന് പിന്നാലെ ഫെമിന പ്രതികരിച്ചു.

Leave a Reply