ന്യൂഡൽഹി ∙ സുഖ്ബിർ സിങ് സന്ധുവും ഗ്യാനേഷ് കുമാറും പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായേക്കും. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കാണു നിയമനം. ലോക്സഭയിൽ കോൺഗ്രസിന്റെ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തീരുമാനത്തിനെതിരെ പ്രതിപക്ഷം വിയോജിച്ചു.
യോഗത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്തു. യോഗം അവസാനിച്ചു. കേരള കേഡർ സിവിൽ സർവീസ് ഉദ്യോഗസ്ഥാണു ഗ്യാനേഷ് കുമാർ. പഞ്ചാബ് കേഡറിൽ നിന്നുള്ളയാണു സുഖ്ബിർ സിങ് സന്ധു