Spread the love
ഗ്യാൻവാപി മസ്ജിദ്: വാദം തുടരും

ഗ്യാൻവാപി മസ്ജിദ് കേസിൽ മുസ്ലീം പക്ഷത്തിന്റെ ഹർജി വാരണാസി ജില്ലാ കോടതി തിങ്കളാഴ്ച തള്ളി.കേസിൽ അടുത്ത വാദം കേൾക്കുന്നത് സെപ്റ്റംബർ 22-ന് ആയിരിക്കും. ഹിന്ദുമത വിശ്വാസികളായ സ്ത്രീകൾ നൽകിയ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി.ഗ്യാന്‍വാപി പള്ളി വളപ്പില്‍ ഉണ്ടെന്നു കരുതുന്ന ഹിന്ദു വിഗ്രങ്ങളില്‍ ആരാധനയ്ക്ക് അനുമതി തേടി, അഞ്ചു ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്ത് ആണെന്നും അതുകൊണ്ടുതന്നെ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്.സാമുദായിക വിഷയത്തിൽ ജില്ലാ ജഡ്ജി എകെ വിശ്വേഷ് കഴിഞ്ഞ മാസം സെപ്റ്റംബർ 12 വരെ ഉത്തരവ് മാറ്റി വച്ചിരുന്നു.

Leave a Reply