Spread the love

മുതുകുളം : കേരള സംഗീത നാടക അക്കാദമിയുടെ സഹകരണത്തോടെ പുല്ലുകുളങ്ങര നാട്ടരങ്ങ് നാടക പഠന കേന്ദ്രം നടത്തുന്ന രണ്ടാമത് നാടകോത്സവത്തിന്റെ ഭാഗമായി കെപിഎസിയുടെ മുടിയനായ പുത്രൻ നാടകം അരങ്ങേറി. നാടകത്തിന് നിറഞ്ഞ സദസ്സ് ആയിരുന്നു. 1957ൽ തോപ്പിൽ ഭാസി രചനയും സംവിധാനവും നിർവഹിച്ച നാടകം നിരവധി പുരസ്കാരങ്ങൾ നേടിയിരുന്നു. പതിനായിത്തിൽപരം വേദികൾ പിന്നിട്ട നാടകത്തിന് ഇന്നും ആസ്വാദകർ ഏറെയാണ്. ജാതിയും ജന്മിത്വവും നാടു വാണിരുന്ന സാമൂഹിക വ്യവസ്ഥിതിയിൽ തെമ്മാടിയായ ഒരു മനുഷ്യൻ സ്നേഹത്തിലൂടെ മാനസാന്തരപ്പെടുന്നതാണ് നാടകത്തിന്റെ ഇതിവൃത്തം.

Leave a Reply