2022ലെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടിക്രമങ്ങൾ ഇന്ന് ആരംഭിച്ചു. 2022ലെ ഹജ്ജ് യാത്രയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 31 വരെയാണ്. മുംബൈയിലെ ഹജ്ജ് ഹൗസിൽ വച്ച് നടന്ന ഹജ്ജ് 2022 പ്രഖ്യാപന വേളയിൽ, ഹജ്ജ് നടപടിക്രമങ്ങൾ പൂർണമായും ഓൺലൈനായിരിക്കുമെന്ന് മുക്താർ അബ്ബാസ് നഖ്‌വി പറഞ്ഞു. താൽപ്പര്യമുള്ള തീർത്ഥാടകർക്ക് ഓൺലൈനായും “ഹജ്ജ് മൊബൈൽ ആപ്പ്” വഴിയും അപേക്ഷിക്കാം. ന്യൂനപക്ഷകാര്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, വ്യോമയാന മന്ത്രാലയം, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി എന്നിവയുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് അടുത്ത വർഷത്തേയ്ക്കുള്ള ഹജ്ജ് തീർത്ഥാടനത്തിന്റെ നടപടിക്രമങ്ങൾ തയ്യാറാക്കിയത്.
2022ലെ ഹജ്ജിനുള്ള എംബാർക്കേഷൻ പോയിന്റുകൾ 21ൽ നിന്ന് 10 ആയി കുറച്ചതായി നഖ്‌വി പറഞ്ഞു. അഹമ്മദാബാദ്, ബെംഗളൂരു, കൊച്ചി, ഡൽഹി, ഗുവാഹത്തി, ഹൈദരാബാദ്, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, ശ്രീനഗർ എന്നിവയാണ് പത്ത് എംബാർക്കേഷൻ പോയിന്റുകൾ.