മക്ക : ലോകത്ത് കോവിഡ് ഭീതി തുടരുന്ന സാഹചര്യത്തിൽ ഈ വർഷവും സ്വദേശികൾക്കും.

രാജ്യത്ത് താമസിക്കുന്ന പ്രവാസികൾക്കും മാത്രമായി ഹജ്ജ് തീർത്ഥാടനം പരിമിതപ്പെടുത്താൻ തീരുമാനിച്ച് സൗദി അറേബ്യ.ജൂലൈ പകുതിയോടെ നടത്താൻ നിശ്ചയിച്ചിരുന്ന തീർത്തടനത്തിന് ലോകാരോഗ്യ സംഘടനയുടെ കോവിഡ് ചട്ടങ്ങൾ പ്രകാരം,അറുപതിനായിരം പേർക്കാണ് ഇക്കുറി അനുമതി ലഭിച്ചിരിക്കുന്നത്. കോവിഡിന് മുൻപുള്ള വർഷങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നായി 25 ലക്ഷത്തിലേറെ തീർഥാടകരാണ് ഹജ്ജിലെത്തിയിരുന്നത്. ഇതാണ് കോവിഡ് സാഹചര്യത്തിൽ ഇപ്പോൾ 60,000 ലേക്ക് ചുരുങ്ങിയിരിക്കുന്നത്.
കൊറോണ വൈറസിന്റെ തുടർച്ചയായ ആഘാതങ്ങൾക്ക് ലോകം മുഴുവൻ സാക്ഷ്യം വഹിക്കുന്ന പശ്ചാത്തലത്തിൽ,ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളുമായി സഹകരിച്ചുള്ള തീരുമാനമാനത്തിന്റെ ഭാഗമാണിതെന്ന് അധികൃതർ വ്യക്തമാക്കി.അംഗീകാരമുള്ള കോവിഡ് വാക്സിൻ എടുത്ത18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. വിട്ടുമാറാത്ത മറ്റു രോഗങ്ങൾ ഉള്ളവർക്ക് അനുമതിയില്ല. രണ്ടു ഡോസ് വാക്സിനും എടുത്തവർ, ഒന്നാം ഡോസെടുത്തു 14 ദിവസം കഴിഞ്ഞവർ,കോവിഡ് മുക്തരായ ശേഷം വാക്സിനേഷൻ നടത്തിയവർ എന്നിവർക്കാണ് അവസരം.മനുഷ്യൻറെ ആരോഗ്യത്തിനും സുരക്ഷക്കും മുൻഗണന നൽകേണ്ടതിനാലും,ആരോഗ്യ മുൻകരുതലുകൾ സ്വീകരിക്കേണ്ടതിനാലു മാണ് ശക്തമായ നിയന്ത്രണം എന്ന് ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി.