Spread the love

ഈയടുത്ത് സോഷ്യൽ മീഡിയ വളരെയധികം ചർച്ചയാക്കിയ ദേഷ്യമായിരുന്നു ബസുക്കയിലെ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയുടെ കാമിയോ റോൾ. മമ്മൂട്ടിയെ പോലൊരു മെഗാസ്റ്റാറിന്റെ ചിത്രത്തിൽ തന്നെ ശ്രദ്ധേയമായ വേഷം താരത്തെ തേടിയെത്തിയതോടെ പലരും പല വിമർശനവുമായി രംഗത്തെത്തിയിരുന്നു. സിനിമ റിലീസ് ചെയ്യുന്ന ആദ്യ ദിവസം തന്നെ നെഗറ്റീവ് കമന്റുകൾ പറഞ്ഞ് കളക്ഷനും പ്രേക്ഷക പിന്തുണയും തകർക്കുന്ന ഇത്തരക്കാരെ തന്നെ സിനിമയിൽ അവതരിപ്പിക്കുന്നതിലൂടെ എന്ത് സന്ദേശമാണ് നിർമ്മാതാവും സംവിധായകനും നൽകുന്നത് എന്നായിരുന്നു പലരുടെയും ചോദ്യം. ആറാട്ടണ്ണനെപ്പോലുള്ള യൂട്യൂബേഴ്സിനെ ഒരുതരത്തിലും പ്രമോട്ട് ചെയ്യരുതെന്ന് നിർമാതാക്കളുടെയും തിയറ്ററുകാരുടെയും സംഘടന പറയുന്നുണ്ടെന്നും അങ്ങനെ ആരോപണം നേരിടുന്ന ആളുകളെ തന്നെ സിനിമയിൽ അഭിനയിപ്പിക്കുന്നത് ശരിയാണോയെന്നും വിമർശകർ ചോദിക്കുന്നു.

ഇപ്പോഴിതാ ഇത്തരം വിമർശനങ്ങളിൽ തന്റെ പ്രതികരണം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ബസൂക്കയിൽ മമ്മൂക്കയ്ക്കൊപ്പം മറ്റൊരു പ്രധാന വേഷത്തെ കൈകാര്യം ചെയ്ത നടൻ ഹക്കീം ഷാജഹാൻ.

ഹക്കീം ഷാജഹാന്റെ വാക്കുകൾ:

‘‘അതൊരു സംവിധായകന്റെ തീരുമാനമാണ്. എന്തുകൊണ്ടെന്നും അത് എങ്ങനെയാണ് അവിടെ വന്നതെന്നുമൊക്കെ അദ്ദേഹമാണ് പറയേണ്ടത്. പക്ഷേ ഞാൻ ഭയങ്കരമായി ആസ്വദിച്ച നിമിഷങ്ങളായിരുന്നു അത്. റിവ്യു പറയുന്ന ആളുകൾക്ക് സിനിമയിൽ വരാൻ പറ്റില്ലെന്നില്ലല്ലോ? അവരുടെ റിവ്യൂസിനെ അല്ലല്ലോ പ്രമോട്ട് ചെയ്യുന്നത്.അയാളുടെ ഫേസ് വാല്യുവിനെയോ ഫെയ്മിനെയോ അയാൾക്കുള്ള പബ്ലിക് ഇമേജിനെയും ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റ്. ഇവിടെ ഇൻസ്റ്റഗ്രാം റീൽസ് എടുക്കുന്ന എത്രയോ ആളുകൾ സിനിമയിൽ അഭിനയിക്കുന്നു. അവർക്കു സമൂഹത്തിലുളള ഇമേജിനെ അതുപോലെ തന്നെ സിനിമയിലും ഉപയോഗിക്കുന്നു. അപ്പോൾ അതിൽ തെറ്റൊന്നുമില്ല.

സിനിമയുടെ നിമിഷത്തിൽ അത് എത്രത്തോളം അബദ്ധമായിരുന്നു, ലക്ഷ്യത്തിൽ നിന്നും എത്രത്തോളം വ്യതിചലിച്ചുപോയി എന്നു കാണിക്കാൻ പറ്റുന്ന ഒരവസരമായിട്ടാണ് അദ്ദേഹം അഭിനയിച്ച രംഗം കണ്ടപ്പോൾ തോന്നിയത്. ഇതായിരുന്നു മികച്ച തീരുമാനമെന്നാണ് എനിക്കു തോന്നുന്നത്.’’

Leave a Reply