ക്രിസ്മസിന് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അര ലിറ്റര്‍ വീതം അധിക മണ്ണെണ്ണ.
ക്രിസ്മസ് പ്രമാണിച്ച് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും അര ലിറ്റര്‍ മണ്ണെണ്ണ അധികമായി നല്‍കാന്‍ നിര്‍ദേശം. അധിക മണ്ണെണ്ണ നല്‍കാന്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.മണ്ണെണ്ണയുടെ പുതുക്കിയ വില ലിറ്ററിന് 53 രൂപ ആയിരിക്കും.കേരളത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ 6780 കിലോ ലിറ്റര്‍ മണ്ണെണ്ണ അനുവദിച്ചതിനെത്തുടര്‍ന്നാണ് ഇത്. പെര്‍മിറ്റുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു മാസത്തെ മണ്ണെണ്ണ നല്‍കിയ ശേഷം ബാക്കി വരുന്നതില്‍ നിന്നാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് അനുവദിക്കുക.