പുതിയ ഡച്ച് മന്ത്രിസഭയില്‍ പകുതിയും സ്ത്രീകള്‍. തെരഞ്ഞെടുപ്പിനു ശേഷം രൂപം കൊണ്ട പുതിയ സഖ്യകക്ഷികള്‍ മന്ത്രിമാരുടെയും സ്‌റ്റേറ്റ് സെക്രട്ടറിമാരുടെയും പുറത്തിറക്കിയ 29 പേരുടെ പട്ടികയില്‍ 14 പേരും സ്ത്രീകളാണ്. 20 മന്ത്രിമാരില്‍ 10 പേര്‍ സ്ത്രീകള്‍. ജനുവരി പത്തിനായിരിക്കും പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേല്‍ക്കുക. മാര്‍ച്ചിലാണ് ഇവിടെ തെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി മാര്‍ക്ക് റൂട്ട് നാലാമതും അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പ് കഴിഞ്ഞ് 247 ദിവസത്തിനു ശേഷമാണ്, പുതിയ മന്ത്രിസഭയെക്കുറിച്ച് ധാരണയായത്. ഡസിംബറിലാണ് നാല് പാര്‍ട്ടികളുടെ സഖ്യം ഒന്നിച്ചു ഭരിക്കാനുള്ള തീരുമാനം എടുത്തത്. സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കുക, ഭവനപദ്ധതികള്‍ പരിഷ്‌കരിക്കുക തുടങ്ങിയവയാണ് പുതിയ മന്ത്രിസഭയുടെ മുഖ്യപരിഗണനകളിലുള്ളത്.