Spread the love

മലപ്പുറം∙ വിവാദമായ ‘കൈവെട്ട്’ പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് നടപടി എടുത്തത്. അഷ്റഫ് കളത്തിങ്ങൽ എന്നയാള്‍ കൊടുത്ത പരാതിയിലാണ് നടപടി. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം.

സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താന്‍ വരുന്നവരുടെ കൈവെട്ടുമെന്നായിരുന്നു പറഞ്ഞത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. പട്ടിക്കാട്ടെ ജാമിയ നൂരിയ്യയിലെ പരിപാടിയില്‍നിന്ന് വിലക്കിയ നേതാക്കളില്‍ ഒരാളാണ് സത്താര്‍. ഇതിനു പിന്നാലെയാണ് എസ്കെഎസ്എസ്എഫിന്റെ മലപ്പുറത്തെ പരിപാടിയിൽവച്ച് സത്താർ ഇത്തരം പരാമർശം നടത്തിയത്.

‘‘ഞങ്ങൾക്ക് ആരോടും കടപ്പാടില്ല. ഞങ്ങൾക്ക് ഒരേയൊരു കടപ്പാടേയുള്ളൂ. അതു സമസ്ത കേരള ജംഇയ്യത്തുലമയോടു മാത്രമേയുള്ളൂ. ആ സംഘടനയുടെ മഹാരഥൻമാരായ പണ്ഡിതന്മാരെ വെറുപ്പിക്കാനും പ്രയാസപ്പെടുത്താനും പ്രഹരമേൽപ്പിക്കാനും ആരു വന്നാലും ആ കൈ വെട്ടാൻ എസ്എകെഎസ്എസ്എഫിന്റെ പ്രവർത്തകർ മുന്നോട്ടുണ്ടാകും. ഇതിനെ അപമര്യാദയായി ആരും കാണേണ്ടതില്ല. ഇതു പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ മുന്നറിയിപ്പാണെന്ന് എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്’’ – എന്നായിരുന്നു പരാമർശം.

Leave a Reply