
സിൽവർ ലൈൻ പ്രചാരണം ശക്തിപ്പെടുത്താൻ ഒരുങ്ങി സർക്കാർ. സിൽവർ ലൈൻ പദ്ധതിയിൽ ബോധവൽക്കരണം ലക്ഷ്യമിട്ടാണ് സർക്കാർ കൈപുസ്തകം തയ്യാറാക്കുന്നത്. സിൽവർ ലൈൻ അറിയേണ്ടതെല്ലാം എന്ന പ്രചാരണ കൈപുസ്തകത്തിന്റെ അഞ്ച് ലക്ഷം കോപ്പി ഉടൻ അച്ചടിക്കാൻ തീരുമാനം. ഇതിനായി ഏഴര ലക്ഷം അനുവദിച്ചു. 50 ലക്ഷം കോപ്പി അച്ചടിക്കാൻ ടെണ്ടർ ക്ഷണിച്ചിരുന്നു. 5 ലക്ഷം കൈപുസ്തകത്തിന്റെ കവർ പേജിനുള്ള അച്ചടി കൂലി പേപ്പർ വില എന്നിവയ്ക്കായി 7 അര ലക്ഷം അനുവദിച്ചാണ് പബ്ലിക്ക് റിലേഷൻസ് വകുപ്പ് ഉത്തരവ് ഇറക്കിയിട്ടുള്ളത്. പുസ്തകം സർക്കാർ പരിപാടികൾ നടത്തി വിതരണം ചെയ്യാനാണ് ആലോചന. ബാക്കി 45 ലക്ഷം കോപ്പി പിന്നീട് അച്ചടിക്കും.