പിറന്നാൾദിനത്തിൽ ആശംസകൾ അറിയിച്ചവർക്ക് നന്ദി രേഖപ്പെടുത്തി നടൻ പൃഥ്വിരാജ്. സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നാണ് നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഒപ്പം ഒരു സ്റ്റൈലിഷ് ഫോട്ടോയും പങ്കുവെച്ചിരിക്കുന്നു. ഷാനി ഷാക്കി പകർത്തിയ ഫോട്ടോ ആയതിനാൽ അദ്ദേഹത്തിനും ആരാധകരുടെ പ്രശംസ ലഭിച്ചു. ബൈക്കിൽ സൺഗ്ലാസും വെച്ച് ഇരിക്കുന്ന ഒരു കിടിലൻ ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചത്. ഇപ്പോൾ ആരാധകരും പ്രേക്ഷകരും ഈ ഫോട്ടോ ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി പേരാണ് പൃഥ്വിരാജിന് ആശംസകളുമായി ഇന്നലെ എത്തിയത്. മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷയിൽ നിന്നുള്ള താരങ്ങൾ അടക്കം നടന് ആശംസയുമായി എത്തി. സലാർ സിനിമയുടെ സംവിധായകൻ പ്രശാന്ത് നീൽ, പ്രഭാസ് എന്നിവരുടെ ആശംസകൾ വളരെ സ്പെഷ്യൽ ആയിരുന്നു. ഇന്നലെ തന്നെ ഷൂട്ടിംഗ് സെറ്റിൽ വെച്ച് പൃഥ്വിരാജ് കേക്ക് മുറിച്ച് ആഘോഷിച്ചിരുന്നു.







