ദിലീപിന്റെ മകൾ മീനാക്ഷിക്ക് 25ാം പിറന്നാൾ ആശംസയുമായി നടി കാവ്യ മാധവൻ. ‘ഞങ്ങളുടെ പ്രിയപ്പെട്ട മീനൂട്ടിക്ക് 25ാം പിറന്നാൾ ആശംസകൾ’ എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് കാവ്യ ഫേസ്‌ബുക്കിൽ കുറിച്ചത്. ദിലീപ്, കാവ്യ, മീനാക്ഷി, ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്‌മി എന്നിവരാണ് ചിത്രങ്ങളിലുള്ളത്. അതേസമയം, ദിലീപും മഞ്ജു വാര്യരും സമൂഹമാദ്ധ്യമങ്ങളിൽ മീനാക്ഷിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട പോസ്റ്റുകളൊന്നും പങ്കുവച്ചിട്ടില്ല.
കഴിഞ്ഞവർഷം മീനാക്ഷി എംബിബിഎസ് പഠനം പൂര്‍ത്തിയാക്കി ഡോക്ടറായ സന്തോഷം ദിലീപ് പങ്കുവച്ചിരുന്നു. ‘ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായിരിക്കുന്നു. ദൈവത്തിന് നന്ദി, എന്റെ മകള്‍ മീനാക്ഷി ഡോക്ടറായിരിക്കുന്നു’-എന്നാണ് ദിലീപ് സമൂഹമാദ്ധ്യമങ്ങളില്‍ കുറിച്ചത്. ചെന്നൈയിലായിരുന്നു മീനാക്ഷിയുടെ എംബിബിഎസ് പഠനം
വിവിധ ചടങ്ങുകളിൽ ദിലീപ് സകുടുംബം പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. കഴിഞ്ഞവർഷം നടൻ ജയറാമിന്റെ മകളുടെ വിവാഹത്തിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഗുരുവായൂരിലെ താലികെട്ട് ചടങ്ങിനുശേഷം പുഴയ്ക്കൽ ഹയാത്ത് റീജൻസിയിൽ ഒരുക്കിയ വിവാഹസത്കാരത്തിൽ സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖർ പങ്കെടുത്തിരുന്നു. ചടങ്ങിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊരാളാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി. സാരിയിൽ തിളങ്ങിയ മീനാക്ഷിയുടെ മേക്കോവർ ഏവരെയും ഞെട്ടിക്കുകയായിരുന്നു. ദിലീപിനും കാവ്യയ്ക്കും അനുജത്തി മഹാലക്ഷ്‌മിക്കുമൊപ്പമാണ് മീനാക്ഷി വിവാഹസത്‌കാരത്തിൽ പങ്കെടുക്കാനെത്തിയത്. സമൂഹമാദ്ധ്യമങ്ങളിൽ മീനാക്ഷി പങ്കുവയ്ക്കുന്ന ചിത്രങ്ങളും ഏറെ ശ്രദ്ധനേടാറുണ്ട്