Spread the love

കേരള സര്‍ക്കാറിനോട് തന്നെ അവാര്‍ഡിനായി പരിഗണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ഹരീഷ് പേരടി. തന്റെ നല്ല കഥാപാത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും അവാര്‍ഡ് കമ്മിറ്റിയുടെ മുന്നിലെത്തുംമെന്നും എന്നാല്‍ തന്നെ പരിഗണിക്കരുതെന്നുമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് ഒരു അഭ്യര്‍ത്ഥന..എന്റെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവുമൊക്കെ അവാര്‍ഡ് കമ്മറ്റിയുടെ. മുന്നിലെത്തും..ദയവ് ചെയ്യത് അതിനൊന്നും എന്നെ പരിഗണിക്കാതിരിക്കുക..പരിഗണിച്ചാല്‍ ഒരു കലാകാരന്‍ എന്ന നിലക്ക് അതിനെ അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും.എന്റെ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉഷ്ണത്തിന് ഞാന്‍ കൂലി വാങ്ങുന്നതുപോലെയാണ്.അല്ലെങ്കില്‍ അതിനേക്കാള്‍ ബാലിശമായ ഒന്നാണ് അവാര്‍ഡുകള്‍.. എന്നാലും എന്റെ കഥാപാത്രങ്ങളോടുള്ള എന്റെ ബഹുമാനം എന്ന നിലക്ക് എനിക്കതു വാങ്ങേണ്ടിവരും.പക്ഷെ എന്നെ പരിഗണിക്കരുത് എന്ന് ഒരിക്കല്‍ കൂടി സത്യസന്ധമായി ആവര്‍ത്തിക്കുന്നു..അത് ഒരു ജനകീയ സര്‍ക്കാറിന്റെ പ്രതിഛായയേയും കളങ്കപെടുത്തും..കാരണം എന്റെ എഴുത്തുകള്‍ അവാര്‍ഡിനു വേണ്ടിയുളള മലക്കം മറിച്ചിലാണെന്ന വ്യാപകമായ ആരോപണമുണ്ട് .ഞാനിടുന്ന പോസ്റ്റുകള്‍ എന്റെ രാഷ്ട്രീയമാണ്.മനുഷ്യപക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയം കലാകാരന്റെ പ്രാണവായുവാണ്..അതിനിയും തുടരും..

വ്യക്തിഹത്യ എന്റെ രാഷ്ട്രീയമല്ല.ഞാന്‍ പറയുന്ന കാര്യങ്ങള്‍ ആരെയെങ്കിലും ഉദ്യേശിച്ചാണന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശനമാണ്.ഈ ജീവിതം മുഴുവന്‍ പ്രേക്ഷക മനസ്സിലെ കഥാപാത്രങ്ങളായി മാറുക എന്നുള്ളത് മാത്രമാണ് എന്റെ സ്വപ്നം.

Leave a Reply