യുവ തിരക്കഥാകൃത്ത് ഹരിപ്രസാദ് കൊളേരി അതീവ ഗുരുതരാവസ്ഥയില്‍. കുഞ്ഞിരാമന്റെ കുപ്പായം പൂഴിക്കടകന്‍ എന്നീ സിനിമകളുടെ തിരക്കഥ എഴുതിയ ആളാണ് ഹരിപ്രസാദ്. ഡിസംബര്‍ 16 നാണ് കൊവിഡ് പോസിറ്റീവായ ഹരിപ്രദാസിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പിന്നീട് ഗിലന്‍ ബാരി സിന്‍ഡ്രോം രോഗവും വന്നതിനാല്‍ ആരോഗ്യം ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ ഹരിപ്രസാദ് മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും ബന്ധുക്കള്‍ അറിയിച്ചു.Dailyhunt