തിരുവനന്തപുരം: ഭാരതബന്ദ് പ്രഖ്യാപിച്ചതിന് ഐക്യദാർഢ്യവുമായി സംസ്ഥാനത്ത് തിങ്കളാഴ്ച ഹർത്താൽ. ആറുമുതൽ ആറുവരെയാണ് ഹർത്താൽ. ട്രേഡ് യൂണിയനുകളുടെ സംയുക്ത സമരസമിതിയാണ് ഹർത്താൽ പ്രഖ്യാപിച്ചതു . ഹർത്താലിനോട് സഹകരിക്കണമെന്ന് എൽ.ഡി.എഫ്. കൺവീനർ എ. വിജയരാഘവൻ ആവശ്യപ്പെട്ടു.
ഹർത്താലിനോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി. അത്യാവശ്യസർവീസുകൾമാത്രം ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് ആറുമണിക്കുശേഷം ദീർഘദൂരം ഉൾപ്പെടെ എല്ലാ സർവീസുകളും പുനരാരംഭിക്കും.
പാൽ, പത്രം, ആംബുലൻസ്, ആശുപത്രി,രോഗികളുടെ യാത്ര, വിവാഹം, മറ്റ് അവശ്യസർവീസുകൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കി.