വിജയ് നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് ജനനായകൻ. എച്ച് വിനോദാണ് സംവിധാനം നിര്‍വഹിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിജയ്‍യുടെ ജനനായകൻ ഒടിടി റൈറ്റ്സ് വിറ്റുപോയി എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി പാര്‍ട്‍ണര്‍. ഒടിടി റൈറ്റ്‍സ് വിറ്റുപോയത് 110 കോടി രൂപയ്‍ക്കാണ് എന്നുമാണ് റിപ്പോര്‍ട്ട്. ജനുവരി ഒമ്പതിനാണ് തിയറ്റര്‍ റിലീസ്.
വിജയ്‍യുടെ ജനനായകനെ കുറിച്ച് ചിത്രത്തിന്റെ എഡിറ്റര്‍ പ്രദീപ് ഇ രാഘവ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. എന്തെങ്കിലും ജനനായകനെ കുറിച്ച് പറഞ്ഞാല്‍ സിനിമയില്‍ നിന്ന് അവര്‍ എന്നെ മാറ്റും, പക്ഷേ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അതിനായി. അതിന് ഒരു സമയം ആകാനുണ്ട്. പക്ഷേ ജനനായകൻ നല്ലതായി വന്നിട്ടുണ്ട്. 100 ശതമാനവും വിജയിസം ചിത്രത്തിലുണ്ട്. അതിനായി ഒരുപാട് ഘടകങ്ങള്‍ ചിത്രത്തിലുണ്ട് എന്നും പറയുന്നു പ്രദീപ് ഇ രാഘവ്.
ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്.







