കൊച്ചിൻ കലാഭവനിൽ ഉൾപ്പടെ മിമിക്രി അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്ത് എത്തി, ഇന്ന് മലയാളികൾക്ക് സുപരിചിതനായി മാറിയ കലാകാരനാണ് ഷാജു ശ്രീധര്‍. മൺമറഞ്ഞ സംവിധായകൻ സച്ചി രചനയും സംവിധാനവും നിർവഹിച്ച് പൃഥ്വിരാജും ബിജുമേനോനും തകർത്തഭിനയിച്ച ഹിറ്റ് ചിത്രം അയ്യപ്പനും കോശിയിലെ പ്രേക്ഷകരെ ഏറെ കിടിലം കൊള്ളിച്ച ഒരു ഭാഗം തന്റെ ജീവിതത്തിലേതാണെന്ന് വ്യക്തമാക്കുകയാണ് ഷാജു. ദേശീയ -സംസ്ഥാന അവാർഡും നിരൂപക പ്രശംസയും വാരിക്കൂട്ടിയ ചിത്രത്തിലെ ‘മുണ്ടൂർ കുമ്മാട്ടി’ എന്ന ഭാഗത്തെ കുറിച്ചാണ് തന്റെ സ്വന്തം ജീവിതത്തിലേതെന്ന് ഷാജു പറയുന്നത്.
സംവിധായകനായ സച്ചി തന്റെ അടുത്ത് വന്ന് അയ്യപ്പൻ കോശിയും എന്ന ചിത്രത്തിലേക്ക് മുണ്ടൂർ മാടൻ എടുത്തോട്ടെ എന്ന് ചോദിക്കുകയായിരുന്നു എന്നും അങ്ങനെയാണ് ആ ഭാഗം സിനിമയിൽ എത്തിയതെന്നും ഷാജു പറയുന്നു.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ മുണ്ടൂർ കുമ്മാട്ടി എന്ന കഥ മാത്രമാണ് തന്റേത്. തന്റെ നാടാണ് മുണ്ടൂരെന്നും മുണ്ടൂർ മാടന്റെ കഥ ഒരിക്കൽ താൻ സച്ചിയേട്ടനോട് പറയുകയായിരുന്നു എന്നും ഷാജു പറയുന്നു. ‘അയ്യപ്പനും കോശിയും എന്ന് പറയുന്ന ഒരു സിനിമയിൽ അട്ടപ്പാടിയിൽ ഉള്ള ഒരു പോലീസ് ഓഫീസർ ആണ് അയ്യപ്പൻ നായർ എന്നു പറയുന്നത്. മുണ്ടൂർ കുമ്മാട്ടി എന്ന് പറയുന്നൊരു കഥയുണ്ട് ആ പടം നമുക്ക് അടുത്തത് ചെയ്യാം. അതിൽ നിന്ന് ഞാൻ ഈ മുണ്ടൂർ മാത്രം എടുത്തോട്ടെ’ എന്നായിരുന്നു അദ്ദേഹം തന്നോട് ചോദിച്ചതെന്നും ഷൈജു പറയുന്നു. അങ്ങനെയാണ് അയ്യപ്പൻ നായർ മുണ്ടൂർ മാടൻ വിഷയത്തിലേക്ക് വരുന്നതെന്നും ഷാജു പറയുന്നു.