ഷൊർണൂർ: യാത്രക്കാര്‍ക്കു ട്രെയിനില്‍ സാധനങ്ങള്‍ കൊണ്ട് പോകുന്നതിനു നിയന്ത്രണവുമായി ഇന്ത്യന്‍ റെയില്‍വേ. കോച്ച് അനുസരിച്ചാണ് കൊണ്ട് പോകാവുന്ന ലഗേജ് അനുവദിക്കുക. പരിധിയില്‍ കവിഞ്ഞ ലഗേജ് കണ്ടെത്തിയാല്‍ സാധാരണ തുകയുടെ ആറു ഇരട്ടി തുക നല്‍കേണ്ടി വരും.
രാജ്യത്ത് ദീര്‍ഘദൂര യാത്രകള്‍ക്കായി ജനങ്ങള്‍ മിക്കവാറും ട്രെയിനാണ് തിരഞ്ഞെടുക്കാറ്. വിമാനത്തിലേതിനേക്കാള്‍ കൂടുതല്‍ സാധനങ്ങള്‍ ട്രെയിനില്‍ കൊണ്ടുപോകാന്‍ സാധിക്കും എന്നത് തന്നെ കാരണം. എന്നാല്‍, ട്രെയിന്‍ യാത്രയിലും ഭാര പരിധിയുണ്ടെങ്കിലും, ഇത് അവഗണിച്ച് യാത്രക്കാര്‍ കൂടുതല്‍ സാധനങ്ങള്‍ ട്രെയിനില്‍ കൊണ്ട് പോകാറുണ്ട്. പക്ഷെ ഇത് മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയന്ത്രണങ്ങളുമായി റെയില്‍വേ എത്തിയത്.
റെയില്‍വേ പുറത്തിറക്കിയ പുതിയ നിദ്ദേശങ്ങള്‍ അനുസരിച്ച് യാത്രക്കാരുടെ പക്കല്‍ പരിധിയില്‍ കൂടുതല്‍ സാധനങ്ങള്‍ ഉണ്ട് എങ്കില്‍ പാര്‍സല്‍ ഓഫീസില്‍ പോയി ബുക്ക് ചെയേണ്ടി വരും. റെയില്‍വേയുടെ കോച്ച് അനുസരിച്ച് അനുവദിക്കുന്ന ഭാരവും വ്യത്യസമാണ്. സ്ലീപ്പര്‍ ക്ലാസില്‍ യാത്രക്കാര്‍ക്ക് 40 കിലോ വരെ കൊണ്ടുപോകാം. അതേസമയം, എസി 3ടയറില്‍ 50 കിലോഗ്രാം വരെ അനുവദിക്കുമ്ബോള്‍ ഫസ്റ്റ് ക്ലാസ് എസിയില്‍ യാത്രക്കാര്‍ക്ക് 70 കിലോ വരെ കൊണ്ടു പോകാന്‍ സാധിക്കും കൂടുതല്‍ സാധനങ്ങളുമായി കോച്ചില്‍ കയറിയാല്‍ സാധരണ തുകയുടെ ആറു ഇരട്ടി തുക പിഴ നല്‍കേണ്ടിവരും. കൂടാതെ, ഗ്യാസ് സിലിണ്ടറുകള്‍, പടക്കങ്ങള്‍, ആസിഡ്, ദുര്‍ഗന്ധം വമിക്കുന്ന വസ്തുക്കള്‍ എന്നിവയും ട്രെയിന്‍ യാത്രയില്‍ നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഏതെങ്കിലും സാധനങ്ങള്‍ ട്രെയിന്‍ യാത്രയ്ക്കിടെ കൈവശം വച്ചാല്‍ റെയില്‍വേ നിയമത്തിലെ സെക്ഷന്‍ 164 പ്രകാരം നടപടിയെടുക്കാം.