Spread the love

BMS എറണാകുളം മോട്ടോർ തൊഴിലാളി സംഘം ജില്ലാ ജോയിന്റ്സെക്രട്ടറിയും,അമ്പലമുകൾ IOC യിലെ ടാങ്കർലോറി യൂണിറ്റ് സെക്രട്ടറിയുമായ അനന്തകൃഷ്ണനെയും സഹധർമ്മിണി സൗമ്യയും ആണ് ഈ ഭാര്യയും ഭർത്താവും.

Have you ever seen a husband and wife driving a fuel tanker lorry?


എറണാകുളത്തുനിന്ന് മറയൂരിലേക്ക് ഇന്ധനവുമായി ടാങ്കർലോറിയിലെത്തുന്ന ഡ്രൈവറും സഹായിയും ഇപ്പോൾ നാട്ടിലെ ശ്രദ്ധാകേന്ദ്രങ്ങളാണ്. ജീവിതത്തിന്റെയും ലോറിയുടെയും വളയം തിരിച്ച് രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന യുവാവിന്റെ സഹായി ഭാര്യയാണെന്നതാണ് ഈ ജീവിതവണ്ടിയുടെ പ്രത്യേകത.എറണാകുളം പട്ടിമറ്റത്ത് പുളിക്കായത്ത് വീട്ടിൽ ശശീന്ദ്രന്റെയും സുഷമയുടെയും മകൻ അനന്തകൃഷ്ണൻ(39), ഭാര്യ സൗമ്യ (36) എന്നിവരാണ് ഈ ലോറിത്തൊഴിലാളികൾ. കോവിഡ് ദുരിതമേറിയപ്പോൾ മറ്റു മാർഗമില്ലാതെ കൂടുതൽ സുരക്ഷിതനാകുന്നതിനാണ് ഭാര്യയെ അനന്തകൃഷ്ണൻ കൂടെ കൂട്ടിയത്. ചെറുവാഹനങ്ങൾ ഓടിക്കാൻ സൗമ്യക്ക്‌ ലൈസൻസ് ഉണ്ടെങ്കിലും ഹെവി ലൈസൻസില്ല. പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങളിൽ പോകുന്ന ടാങ്ക് ട്രക്ക് ക്രൂ എന്ന പേരിൽ അറിയപ്പെടുന്ന ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പരിശീലനക്ലാസിൽ പങ്കെടുക്കുകയും വിജയിക്കുകയും വേണം. 2004 മുതൽ പെട്രോൾലോറികൾ ഓടിക്കുന്ന അനന്തകൃഷ്ണൻ അത് പാസായിരുന്നു. 2021-ൽ മറയൂരിലെ പെട്രോൾപമ്പുകാർ പുതിയ ടാങ്കർലോറി വാങ്ങി അനന്തകൃഷ്ണനെ ഏൽപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മറ്റൊരാളെ ഹെൽപ്പറായി എടുക്കുന്നത് സുരക്ഷിതമല്ലായെന്നുകണ്ടാണ് ഭാര്യയെയും കമ്പനിയുടെ പരിശീലനക്ലാസിൽ പങ്കെടുപ്പിച്ചത്. പരിശീലനം വിജയകരമായി പൂർത്തീകരിച്ചതോടെയാണ് സൗമ്യ ഭർത്താവിന് കൂട്ടായത്.

എറണാകുളത്തെ കമ്പനിയിൽനിന്ന് പെട്രോൾ നിറച്ച് മറയൂർ പമ്പിൽ എത്തിച്ച് തിരിച്ച് വീട്ടിലെത്തുന്നതുവരെ സൗമ്യ അനന്തകൃഷ്ണന്റെ ഹെൽപ്പറാണ്. വീട്ടിലെത്തിയാൽ കുടുംബിനിയും.

ടാങ്കിൽ പെട്രോൾ നിറയ്ക്കുന്നതും പമ്പുകളിൽ എത്തിച്ചുനൽകുന്നതും ലോറി കഴുകുന്നതും ടയർ പഞ്ചറായാൽ മാറ്റുന്നതും തുടങ്ങി എല്ലാ ജോലിയിലും സൗമ്യയുടെ കരുതലുണ്ട്. ഒറ്റദിവസം കൊണ്ട് തിരികെ വീട്ടിലെത്താൻ കഴിയില്ല. വഴിയിൽ എവിടെയെങ്കിലും സുരക്ഷിതമായ സ്ഥലത്ത് ലോറി ഒതുക്കിയിട്ട് വിശ്രമിച്ചശേഷമേ ഇവർ മടങ്ങൂ. കോവിഡ് കാലമായതിനാൽ ആഴ്ചയിൽ അഞ്ച്‌ ലോഡ് വരെ മാത്രമാണ് ഇപ്പോഴുള്ളത്. എങ്കിലും ഭർത്താവിനൊപ്പം ഇത്തരമൊരു ജോലി ചെയ്യുന്നതിൽ സന്തോഷമാണുള്ളതെന്ന് സൗമ്യ പറയുന്നു.

സൗമ്യയുടെ സാന്നിധ്യം ജോലി ചെയ്യാൻ കൂടുതൽ ഊർജം നൽകുന്നതായി അനന്തകൃഷ്ണനും സാക്ഷ്യപ്പെടുത്തുന്നു. ലക്ഷ്മി, ദശരഥ്, ലക്ഷ്മിപ്രിയ എന്നിവരാണ് മക്കൾ.
ഞാനും ഭാര്യയും കൂടി ആണ് മറയൂർ ഫ്യുയൽസ് ടാങ്കർലോറി ഓടിക്കുന്നത്. ഒരു പക്ഷെ കേരളത്തിലെ ടാങ്കർലോറി ജീവനക്കാരിൽ ആദ്യത്തെ ഭാര്യയും ഭർത്താവും. അനന്തകൃഷ്ണൻ പറയുന്നു.

Leave a Reply