Spread the love
വൈറലായ നാസയുടെ ദീപാവലി ഫോട്ടോ ഈ വർഷവും കണ്ടിരുന്നോ?

ദീപാവലി ദിനത്തിൽ ബഹിരാകാശത്ത് നിന്ന് ഇന്ത്യ എങ്ങനെയായിരിക്കുമെന്ന് കാണിക്കുന്നതാണ് വ്യാജ ഫോട്ടോ. ദീപാവലി വേളയിൽ നാസയുടെ വ്യാജ ദീപാവലി ചിത്രം സോഷ്യൽ മീഡിയയിൽ വീണ്ടും വയറലാവുകയാണ്. നാസ പകർത്തിയ പ്രകാശപൂരിതമായ ഇന്ത്യയുടെ രാത്രി കാഴ്ചയാണിതെന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഗ്രാഫിക്കൽ ചിത്രം അവകാശപ്പെടുന്നത്. നാസയുടെ അഭിപ്രായത്തിൽ, യുഎസ് ഡിഫൻസ് മെറ്റീരിയോളജിക്കൽ സാറ്റലൈറ്റ് പ്രോഗ്രാം (ഡിഎംഎസ്പി) എടുത്ത യഥാർത്ഥ ചിത്രം നഗര വിളക്കുകളുടെ സഹായത്തോടെ ജനസംഖ്യാ വളർച്ച കാണിക്കുന്നു. വെള്ളനിറത്തിലുള്ള പ്രദേശങ്ങൾ 1992-ന് മുമ്പ് ദൃശ്യമായ നഗര വിളക്കുകൾ സൂചിപ്പിക്കുന്നു, നീല, പച്ച, ചുവപ്പ് എന്നിവ യഥാക്രമം 1992, 1998, 2003 എന്നിവയിൽ പ്രത്യക്ഷപ്പെട്ടവയാണ്. 2003-ൽ NOAA ശാസ്ത്രജ്ഞനായ ക്രിസ് എൽവിഡ്ജ് സൃഷ്ടിച്ച ഈ ചിത്രം യഥാർത്ഥത്തിൽ വർണ്ണ-സംയോജിതമാണ്, കാലക്രമേണ ജനസംഖ്യാ വർദ്ധനവ് എടുത്തുകാണിക്കുന്നു. എന്നിരുന്നാലും, ദീപങ്ങളുടെ ഉത്സവത്തിന്റെ യഥാർത്ഥ ചിത്രം നാസ ട്വിറ്ററിൽ പങ്കിട്ടു. “2012 നവംബർ 23-ന്, സുവോമി എൻപിപി ഉപഗ്രഹത്തിലെ വിസിബിൾ ഇൻഫ്രാറെഡ് ഇമേജിംഗ് റേഡിയോമീറ്റർ സ്യൂട്ട് (VIIRS) ദക്ഷിണേഷ്യയുടെ ഈ രാത്രികാല ദൃശ്യം പകർത്തി,” ചിത്രം പുറത്തുവിട്ടുകൊണ്ട് നാസ പറഞ്ഞു. നാസയുടെ സുവോമി എൻപിപി സാറ്റലൈറ്റാണ് ചിത്രം പകർത്തിയത്. ഈ ചിത്രം, നാസയുടെ വെബ്‌സൈറ്റ് പറയുന്നത്, “പച്ച മുതൽ ഇൻഫ്രാറെഡ് വരെയുള്ള തരംഗദൈർഘ്യങ്ങളുടെ ശ്രേണിയിൽ പ്രകാശം കണ്ടെത്തുന്ന VIIRS “ഡേ-നൈറ്റ് ബാൻഡ്” ശേഖരിച്ച ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്”.

Leave a Reply