മിമിക്രിയിലൂടെയും കോമഡി പരിപാടികളിലൂടെയും ജനപ്രിയനായി മാറി പതുക്കെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത നടനാണ് അസീസ് നെടുമങ്ങാട്. ചെറിയ ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് കയറിവന്ന് പിന്നീട് കണ്ണൂർ സ്ക്വാഡ്, സിബിഐ 5, ജയ ജയ ഹേ, അന്വേഷിപ്പിൻ കണ്ടെത്തും തുടങ്ങി വലിയ സിനിമകളുടെ വരെ ഭാഗമാകുന്ന അസീസിനെയാണ് പിന്നീട് നമ്മൾ കണ്ടത്.
ഇത്തരത്തിൽ തന്റെ പേഴ്സണൽ ലൈഫിലെ ചില കാര്യങ്ങൾ അസീസ് പറഞ്ഞതാണ് ഇപ്പോൾ രസകരമായി സോഷ്യൽ മീഡിയ കാതോർക്കുന്നത്. തന്റെ കരിയറിലെ പ്രധാന വേഷമായിരുന്നു അസീസ് കണ്ണൂർ സ്‌ക്വാഡിൽ മമ്മൂക്കക്കൊപ്പം ചെയ്തിരുന്നത്. മമ്മൂക്കയുമായി വളരെയധികം സ്ക്രീൻ ഷെയർ ചെയ്തിരുന്ന സിനിമയായിരുന്നതിനാൽ തന്നെ സിനിമ തിയേറ്ററിൽ എത്തിച്ചു മാതാപിതാക്കളെ കാണിക്കാൻ അസീസ് വളരെയധികം ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ കുറെ നിർബന്ധിച്ചിട്ടും അവർ വന്നില്ലെന്നും അസീസ് രസകരമായി പറയുന്നു.
തന്റെ ഉമ്മയ്ക്ക് പണ്ട് ടിവി ഓൺ ചെയ്യാൻ അറിയില്ലായിരുന്നു. എന്നാൽ വാപ്പയ്ക്ക് അറിയാം. ഇത്തരത്തിൽ പലപ്പോഴും ഉമ്മ തന്നോട് ടിവി ഓൺ ചെയ്തു തരാൻ പറയുമായിരുന്നു. അങ്ങനെ ഒരു കാലഘട്ടത്തിലൂടെയാണ് താൻ വരുന്നതെന്നും അതുകൊണ്ടുതന്നെ അക്കാലത്ത് തന്റെ പരിപാടികൾ ഒന്നും തന്നെ ബാപ്പയും ഉമ്മയും നേരിട്ട് വന്ന് കണ്ടിരുന്നില്ല എന്നും അസീസ് പറയുന്നു. എന്നാൽ ചില റോഡിൽ വച്ച് ഒക്കെ തന്റെ പെർഫോമൻസിനെ കുറിച്ച് ഉപ്പയോട് പറയുമായിരുന്നു എന്നും അത് ഉപ്പ ഉമ്മയോട് വന്നു പറയുന്നത് കേട്ടിട്ടുണ്ടെന്നും അസീസ് സന്തോഷത്തോടെ പറയുന്നു.
താൻ എന്താണ് ചെയ്യുന്നത് എന്ന് പോലും അവർക്ക് അറിയില്ലായിരുന്നു. പിന്നീട് ടിവിയിൽ തന്നെ കണ്ടു തുടങ്ങിയപ്പോഴാണ് അവർക്ക് കാര്യങ്ങൾ മനസ്സിലായി തുടങ്ങുന്നതെന്നും നടൻ പറയുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോൾ താൻ സിനിമയിലാണ് വർക്ക് ചെയ്യുന്നത് എന്ന് അവർക്ക് അറിയാം. പക്ഷേ ഒരു സിനിമ പോലും കാണാൻ ഇതുവരെ കൂടെ വന്നിട്ടില്ല. എന്നാൽ കണ്ണൂർ സ്കോഡിന്റെ സമയത്ത് മമ്മൂക്കയുടെ കൂടെ അഭിനയിച്ച പടം ആണെന്ന് പറഞ്ഞിട്ടും ഇരുവരും വന്നില്ല. വാപ്പയും ഉമ്മയും ആ സിനിമ ഏഷ്യാനെറ്റിൽ വന്നപ്പോഴാണ് പിന്നീട് കാണുന്നത്. അങ്ങനെയുള്ള ഒരു ടൈപ്പ് ആണ് തന്റെ മാതാപിതാക്കളെന്നും അസീസ് രസകരമായി പറയുന്നു.