മലയാള സിനിമയിലെ ഏറ്റവും പുതിയ ഹിറ്റ് സംവിധായകൻ -നടൻ കോമ്പോയാണ് ലാലേട്ടൻ പൃഥ്വിരാജ് കോമ്പോ. ഇരുവരും ചേർന്ന് ഒരുക്കിയ ചിത്രങ്ങൾ മാത്രമല്ല അഭിമുഖങ്ങളിലും പരിപാടികളിലുമൊക്കെ തന്നെ ആ ചേർച്ച പ്രത്യക്ഷമായി കാണാം. ഇപ്പോഴിതാ എമ്പുരാന്റെ പ്രമോഷൻ പരിപാടികൾക്കിടെ ലാലേട്ടനെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.
ലാലേട്ടൻ മദ്യപാനിയുടെ വേഷത്തിൽ എത്തിയ സ്പിരിറ്റ്, ഹലോ, നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ സിനിമകളെ പരാമർശിച്ചായിരുന്നു പൃഥ്വിയുടെ കമന്റ്. ഇക്കൂട്ടത്തിൽ സ്പിരിറ്റ് തന്റെ ഗോഡ് ഫാദറിൽ ഒരാളായ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രമാണെന്നും അഡിക്ഷൻ വിഷയമായ ചിത്രത്തിൽ ലാലേട്ടൻ അവതരിപ്പിച്ച മദ്യപാനിയുടെ കഥാപാത്രം ഒരു തുള്ളി മദ്യം തൊടാതെയാണ് അദ്ദേഹം അഭിനയിച്ച ഫലിപ്പിച്ചത് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നും എന്നാൽ തനിക്ക് ഇക്കാര്യം നേരിട്ട് അറിയാവുന്നതാണെന്നുമാണ് പൃഥ്വിപറഞ്ഞത്.
തനിക്ക് അടുത്തറിയാവുന്ന ബോളിവുഡിലെ ഒരു സംവിധായകന്‍ സ്പിരിറ്റിനെക്കുറിച്ച് തന്നോട് ചർച്ചചെയ്തത് സൂചിപ്പിച്ച പൃഥ്വി, ലാല്‍ സാര്‍ മദ്യപിച്ചിട്ടാകും ആ റോള്‍ ചെയ്തതെന്നാണ് ആ ബോളിവുഡ് സംവിധായകൻ മനസ്സിൽ കണക്കുകൂട്ടിയിരുന്നത് എന്നും അങ്ങനെയല്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹം വിശ്വസിച്ചില്ലെന്നും പ്രതിപറയുന്നു.