Spread the love

അല്ലു അർജുൻ നായകനായ പുഷ്പ 2 ദി റൂൾ ഇന്ത്യന്‍ ബോക്സോഫീസ് ചരിത്രത്തിലെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു. ഇപ്പോൾ പുഷ്പ ആരാധകരെ ആവേശത്തിലാക്കി ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റ് പുറത്തുവരുകയാണ്. നെറ്റ്ഫ്ലിക്സിലാണ് പുഷ്പ 2 ഓണ്‍ലൈന്‍ സ്ട്രീം ചെയ്യുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തിലെ തന്നെ വന്‍ തുകയ്ക്കാണ് ചിത്രം നെറ്റ്ഫ്ലിക്സ് വാങ്ങിയത് എന്നാണ് മുന്‍പ് വന്ന റിപ്പോര്‍ട്ട്.

ഏറ്റവും പുതിയ വാർത്തകൾ അനുസരിച്ച് ചിത്രത്തിന്‍റെ ഒടിടിയിലെ ഹിന്ദി പതിപ്പിൻ്റെ റിലീസിനായി ആരാധകർ കാത്തിരിക്കേണ്ടിവരും. ആദ്യഘട്ടത്തില്‍ ചിത്രത്തിന്‍റെ ദക്ഷിണേന്ത്യന്‍ ഭാഷ പതിപ്പുകളാണ് എത്തുക. ഇതിന്‍റെ ഒരു അപ്ഡേറ്റ് നെറ്റ്ഫ്ലിക്സ് കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

ഉടന്‍ തന്നെ എത്തും എന്ന് പറയുന്ന പോസ്റ്റില്‍ എന്നാല്‍ ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്ന ദിവസം ഏതെന്ന് വെളിപ്പെടുത്തുന്നില്ല. എന്നാല്‍ ചിത്രം ജനുവരി 30ന് ഒടിടിയില്‍ എന്നാണ് വിവരം.

അതേ സമയം ജനുവരി 19ന് ഇറങ്ങിയ പുഷ്പ 2 റീലോഡഡ് പതിപ്പായിരിക്കും നെറ്റ്ഫ്ലിക്സില്‍ എത്തുക എന്നാണ് എക്സ് പോസ്റ്റില്‍ നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. അതായത് തീയറ്ററില്‍ ആദ്യം റിലീസ് ചെയ്ത ചിത്രത്തെക്കാള്‍ 20 മിനുട്ടോളം കൂടുതല്‍ ചിത്രം ഉണ്ടാകും.

പുഷ്പയുടെ ജപ്പാനിലെ സീന്‍ അടക്കം കൂടുതല്‍ ചിത്രത്തില്‍ ഉണ്ടാകും എന്നാണ് വിവരം. തെലുങ്ക്,തമിഴ്, കന്നട, മലയാളം ഭാഷകളില്‍ ആയിക്കും പുഷ്പ 2 ആദ്യം ഒടിടിയില്‍ എത്തുക.

Leave a Reply