Spread the love

ചിരഞ്ജീവിയാണോ വിജയ് ആണോ മികച്ച നർത്തകൻ എന്ന ചോദ്യത്തിന് നൽകിയ ഉത്തരം വിവാദമായതിൽ വിശദീകരണവുമായി നടി കീർത്തി സുരേഷ്. ഈ രണ്ടുപേരിൽ വിജയ് എന്ന കീർത്തിയുടെ മറുപടി ചിരഞ്ജീവി ആരാധകരെ അതൃപ്തരാക്കിയിരുന്നു. ഈ സാഹചര്യത്തിൽ വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കീർത്തി. തന്റെ ഏറ്റവും പുതിയ സിനിമയായ റിവോൾവർ റീത്തയുടെ പ്രൊമോഷൻ ചടങ്ങിനിടെ സംസാരിക്കുകയായിരുന്നു അവർ.

താൻ ആരെയും മോശമാക്കി കാണിക്കാനല്ല അങ്ങനെ പറഞ്ഞതെന്നും ചിരഞ്ജീവിയെ തനിക്ക് വലിയ ഇഷ്ടമാണെന്നും ബഹുമാനമുണ്ടെന്നും കീർത്തി സുരേഷ് പറഞ്ഞു. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്. ചിരഞ്ജീവി മോശമാണ് എന്ന തരത്തിൽ അല്ല താൻ അത് പറഞ്ഞത്. തന്റെ വാക്കുകൾ ചിരഞ്ജീവിയുടെ ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നുവെന്നും കീർത്തി പറഞ്ഞു. 2024 ൽ നടന്ന ഒരു അഭിമുഖത്തിലായിരുന്നു നടന്മാരിൽ തനിക്ക് ഏറ്റവും ഇഷ്ടമുള്ള ഡാൻസർ വിജയ് ആണെന്ന് കീർത്തി പറഞ്ഞത്.

“ഞാൻ എത്ര വലിയ വിജയ് ഫാൻ ആണെന്ന് ചിരഞ്ജീവി സാറിന് അറിയാം. ചിരഞ്ജീവി സാറിനെ എനിക്ക് വലിയ ഇഷ്ടമാണ്. മാത്രമല്ല, അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് അതിയായ താൽപര്യമുണ്ട്. അദ്ദേഹത്തോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ചിരഞ്ജീവി സാർ മോശമാണ് എന്ന തരത്തിൽ അല്ല ഞാനത് പറഞ്ഞത്. എന്റെ വാക്കുകൾ ചിരഞ്ജീവി ആരാധകരെ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ചിരഞ്ജീവി സാർ എന്നോട് ഒരിക്കൽ ആരുടെ ഡാൻസ് ആണ് ഇഷ്ടം എന്ന് ചോദിച്ചപ്പോഴും ഞാൻ വിജയ് എന്നാണ് പറഞ്ഞത്. അത് അദ്ദേഹം വരെ ലൈറ്റ് ആയിട്ടാണ് എടുത്തത്. ചിരഞ്ജീവി സാർ എത്രത്തോളം വലിയ നടൻ ആണെന്ന് നമുക്കറിയാം. ആരും ആരെക്കാളും ചെറിയവരല്ല. ഞാൻ ആരെയും മോശമായി കാണിക്കാനല്ല അങ്ങനെ പറഞ്ഞത്.” കീർത്തിയുടെ വാക്കുക

Leave a Reply