Spread the love

ആലപ്പുഴ : കടലിൽ മീൻ പിടിക്കുന്നതിനിടെ ‌മത്സ്യത്തൊഴിലാളിയെ കാണാതായി. മാരാരിക്കുളം തെക്കുപഞ്ചായത്തു വാഴക്കൂട്ടത്തിൽ ജിബിൻ അലക്സാണ്ടറെ (30) ആണു കാണാതായത്. പുലർച്ചെ 5.30 ഓടെയാണു സംഭവം. ജിബിനായി തിരച്ചിൽ തുടരുകയാണ്. തീരത്തുനിന്ന് ഏതാനും കിലോമീറ്റർ അകലെയായിരുന്നു അപകടം. വള്ളത്തിൽ നിന്നു കടലിൽ ഇറങ്ങി വലയിടുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ കടലിൽ ഇറങ്ങി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജിബിൻ താഴ്ന്നുപോയതായും പറയുന്നു.

Leave a Reply