
മുള്ളിക്കാട്ടെ തടിമില്ലിൽ പണിക്ക് വേണ്ടി കൊണ്ടുവന്ന കോട്ടപ്പുറം കാർത്തികേയൻ എന്ന ആനയാണ് വിരണ്ടോടിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി ആനയെ തളയ്ക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ ആനയുടെ ഉടമ സ്ഥലത്തെത്തി ആനയ്ക്ക് ഹൽവ ഉൾപ്പെടെ മധുര പലഹാരങ്ങൾ നൽകി. മൂന്നു മണിക്കൂറോളം നീണ്ട പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങൾക്കൊടുവിലാണ് ആനയെ തളച്ചത്.