Spread the love

ബിഗ് ബോസ് മലയാളം സീസൺ ആറിന്റെ വിജയിയായി ശ്രദ്ധ നേടിയ വ്യക്തിയാണ് ജിന്റോ. അമേരിക്കയിൽ ജോലി ചെയ്യുന്ന ഒരു പെൺകുട്ടിയുമായി താൻ പ്രണയത്തിൽ ആണെന്നും ബിഗ് ബോസിനു ശേഷം ഉടനെ വിവാഹം ഉണ്ടാവുമെന്നും ജിന്റോ പറഞ്ഞിരുന്നു. എന്നാൽ, ഇപ്പോൾ ആ വിവാഹം വേണ്ടെന്നുവച്ചു എന്നാണ് ജിന്റോ പറയുന്നത്. വിവാഹം നടക്കാൻ എട്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് വിവാഹം വേണ്ടെന്ന് വെച്ചതെന്നും കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ജിന്റോ പറഞ്ഞു.

“കല്യാണത്തിന്റെ പത്ത് ദിവസം മുമ്പ് നാട്ടിലേക്ക് വരിക, അതുകഴിഞ്ഞ് അവരുടെ ഒരു ക്യാരക്ടർ എന്താണെന്ന് മറ്റുള്ളവർ നമ്മക്ക് മനസിലാക്കി തരികയാണ്. അപ്പോൾ ആ ജീവിതം ഏറ്റെടുക്കാൻ നമ്മുക്ക് പറ്റില്ല. കാരണം പേരിന് മാത്രം അവർക്കൊരു ഭർത്താവ് മതി. വിവാഹ ദിവസത്തിനു എട്ട് ദിവസം മുൻപാണ് വിവാഹം വേണ്ടെന്ന് വെക്കുന്നത്. എനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ്, ഞാൻ എല്ലാം ഏൽപ്പിച്ചിരുന്നു. കല്ല്യാണം ത്രീഡിയിൽ കാണാൻ അടക്കമുള്ള കാര്യങ്ങൾ സെറ്റ് ചെയ്തിരിന്നു. ആൽബം വരെ ത്രീഡി കണ്ണട വെച്ച് കാണാൻ പറ്റുന്ന തരത്തിലായിരുന്നു സെറ്റ് ചെയ്തത്. സദ്യ, വാഹനങ്ങൾ അങ്ങനെ എല്ലാം സെറ്റ് ചെയ്തു. അവർ ദുബായിൽ എത്തിക്കഴിഞ്ഞപ്പോഴാണ് ഭക്ഷണമൊക്കെ ഏൽപ്പിച്ചത്. ഇതുകഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മറ്റുള്ളവരൊക്കെ എനിക്ക് പലതും മനസിലാക്കി തരുന്നത്.”

“പലതും അയച്ച് തന്നത് അവളോട് ചോദിച്ചപ്പോൾ തിരിച്ച് ചോദിക്കുന്നത് ഇത് വിവാഹത്തിന് മുൻപത്തെ കാര്യമല്ലേയെന്നാണ്. ശരിയല്ലേയെന്നാണ് ഞാനും ആലോചിച്ചത്. എന്നോട് പറഞ്ഞയാളോടും ഞാൻ ഇത് തന്നെ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ജിന്റോയോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്ന്. അവളെ കുറിച്ചുള്ള വേറെ കാര്യങ്ങളും പറഞ്ഞ് തന്നു. പിന്നെ അവരെനിക്കൊരു വോയിസ് മെസേജ് അയച്ചു. അതിൽ പറയുന്നത് എനിക്ക് പേരിനൊരു ഭർത്താവ് മതിയെന്നാണ്. ഞാൻ അവിടേക്ക് ചെല്ലില്ലെന്ന് വ്യക്തമായിട്ട് അവൾക്കറിയാം.”

എന്റെ അമേരിക്ക ഇതാണ്, ഞാൻ ചെറുപ്പം മുതൽ ഉണ്ടാക്കിയെടുത്ത എന്റെ ജീവിതം, പ്രസ്ഥാനം അതൊക്കെ പൂർണമായി വിട്ട് ഞാൻ പോകില്ലെന്ന് പറഞ്ഞതാണ്. പോയി വരും എന്ന് പറഞ്ഞിരുന്നു. സ്ഥിരമായി നിൽക്കണം എന്ന് അവൾ പറയുമ്പോൾ ഞാൻ പറ്റില്ലെന്ന് പറയുമായിരുന്നു. അത് തന്നെയാണ് അവൾക്ക് വേണ്ടത്. അവൾ പറയുന്നത് എനിക്ക് പേരിനൊരു ഭർത്താവ് മതിയെന്നാണ് . പിന്നെ എങ്ങനെ എനിക്ക് വിവാഹവുമായി മുന്നോട്ട് പോകാൻ സാധിക്കും,” ജിന്റോ പറഞ്ഞു.

Leave a Reply