Spread the love

താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഏറ്റെടുക്കാൻ താൻ ഇല്ലെന്ന് മോഹൻ ലാൽ വ്യക്തമാക്കിയതോടെ പ്രസിഡന്റ് സ്ഥാനത്തിനായുള്ള തെരെഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ് ജഗദീഷും ശ്വേതാ മേനോനും. ഇന്നസെന്റിന്റെ മരണശേഷം കഴിഞ്ഞ മൂന്ന്‌ തവണയും മോഹൻലാലാണ് അമ്മയിൽ പ്രസിഡന്റ്‌ സ്ഥാനം വഹിച്ചത്. ഹേമാ കമ്മിറ്റി വിവാദത്തെ തുടർന്ന്‌ രാജിവച്ച്‌ ഒഴിഞ്ഞ അവസാന ഭരണസമിതിയെ നയിച്ചതും അദ്ദേഹമാണ്‌. എന്നാൽ, ഇത്തവണ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപനത്തിന്‌ പിന്നാലെ, ഇനി ഭാരവാഹിയാകാനില്ലെന്ന്‌ മോഹൻലാൽ നിലപാടെടുക്കുകയായിരുന്നു. പ്രസിഡന്റ്‌ സ്ഥാനത്ത്‌ തുടരണമെന്ന അഡ്‌ഹോക്‌ കമ്മിറ്റിയുടെ അഭ്യർത്ഥന നിരസിച്ചാണ്‌ മോഹൻലാൽ തീരുമാനമറിയിച്ചത്‌.

ലാലേട്ടന്റെ തീരുമാനത്തിന് കാരണം നടൻ ഉണ്ണി മുകുന്ദൻ ആണെന്നും ഉണ്ണി മകൻ പ്രണവിനെതിരെ നടത്തിയ ചില പ്രതികരണങ്ങൾ താരത്തെ ചോദിപ്പിച്ചെന്ന തരത്തിൽ വ്യാപകമായി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മോഹൻലാൽ അമ്മ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് ഇല്ലെന്ന് വ്യക്തമാക്കിയത് മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് പഴി കേൾക്കേണ്ടി വരുന്നത് കൊണ്ടാണെന്ന് പറയുകയാണ് നടൻ രവീന്ദ്രൻ.

മോഹൻലാൽ മത്സരിക്കില്ലെന്ന് ജനറൽ ബോഡിയിൽ തന്നെ അറിയിച്ചിരുന്നു. മറ്റുള്ളവർ ചെയ്യുന്ന തെറ്റിന് മോഹൻലാൽ പഴി കേൾക്കേണ്ടി വരികയാണ്. അത് ന്യായമല്ലാത്തതാണെന്ന് പലർക്കും തോന്നിയിട്ടുണ്ട്. ആരോപണ വിധേയർ തെറ്റുകാരാവണമെന്നില്ല. പക്ഷേ പൊതുമണ്ഡലത്തിൽ അങ്ങനെയുള്ളവർ മാറി നിൽക്കലാണ് അഭികാമ്യം. അത് പിന്നീട് മാധ്യമങ്ങളുൾപ്പെടെ ക്രൂശിക്കും. അങ്ങനെയുള്ളവർ മാറി നിൽക്കണമെന്ന് ഒരുപാട് പേർക്ക് അഭിപ്രായമുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു

Leave a Reply