ബോളിവുഡിലെ ലേഡി സിങ്കം എന്നാണ് ആരാധകർക്കിടയിൽ നടി ദീപിക പദുക്കോൺ അറിയപ്പെടുന്നത്. കര്‍ണാടകക്കാരിയായ ദീപിക മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തി പിന്നീടങ്ങോട്ട് സ്വന്തമായി മേല്‍വിലാസമുണ്ടാക്കി എടുക്കുകയായിരുന്നു. ജീവിതപങ്കാളിയേയും സിനിമാമേഖലയില്‍ നിന്നാണ് ദീപിക കണ്ടെത്തിയത്. നടന്‍ രണ്‍വീര്‍ സിങ്ങാണ് ഭര്‍ത്താവ്. അടുത്തിടെ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ഇപ്പോഴിതാ വീണ്ടും അഭിനയത്തിൽ സജീവമാകാനൊരുങ്ങുകയാണ് ദീപിക.
ഷൂട്ടിംഗ് വേളകളിലും താരം നടത്തുന്ന യാത്രകളിലുമെല്ലാം എപ്പോഴും കൂടെ കാണുന്ന മസിൽ മാൻ ആരാണെന്ന് ചിന്തിച്ചിട്ടുണ്ടോ? താരത്തിന്റെ ന്റെ ബോഡി ഗാർഡ് ജലാലുദ്ദീൻ ഷെയ്ഖ് ആണിത്. സദാസമയം താരത്തിന്റെ സുരക്ഷയ്ക്കായി ജലാലുദ്ദീനും സംഘവും കൂടെയുണ്ടാവാറുണ്ട്.
‘സംരക്ഷകൻ എന്ന നിലയിൽ മാത്രമല്ല, എനിക്ക് പൂർണമായും വിശ്വസിക്കാവുന്ന ഒരാൾ കൂടിയാണ് ജലാൽ’ മുന്പൊരിക്കൽ ഒരു അഭിമുഖത്തിൽ ജലാലുദ്ദീനെ കുറിച്ച് ദീപിക പറഞ്ഞ വാക്കുകളാണിവ. ഇപ്പോഴിതാ ഒരു ബോഡി ഗാർഡ് എന്നതിനപ്പുറം ദീപികയ്ക്ക് ജലാൽ ആരാണെന്നും താരം ജലാലിനു നൽകുന്ന ശമ്പളം എത്രയാണെന്നതടക്കമുള്ള വർത്തകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
തന്റെ സുരക്ഷയ്ക്കായുള്ള ബോഡി ഗാർഡ് എന്നതിനപ്പുറം സഹോദരനായിട്ടാണ് താരം ജലാലിനെ കാണുന്നത്. എല്ലാ വർഷവും രക്ഷാബന്ധൻ ദിനത്തിൽ ദീപിക ജലാലിനു രാഖി കെട്ടിക്കൊടുക്കാറുമുണ്ട്. 2017 മുതൽ ജലാലിന് ഒരു വർഷം ശമ്പളമായി ദീപിക നൽകുന്നത് 80 ലക്ഷം രൂപയാണെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ ഇത് ഒന്നര കോടിയാണെന്നും പറയപ്പെടുന്നു. ദീപിക ഗർഭിണിയായിരുന്ന സമയത്ത് അവരെ തിരക്കുകളിൽ നിന്ന് കരുതലോടെ സംരക്ഷിക്കുന്ന ജലാലിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ്.








