അനുമോൾ എന്ന മിനിസ്ക്രീൻ ആർട്ടിസ്റ്റിനെ മലയാളി പ്രേക്ഷകർ ഓർമിക്കാൻ സ്റ്റാർ മാജിക് എന്ന ഒറ്റ ഷോ മതി. സ്വന്തം വീട്ടിലെ കുട്ടിയെ പോലെ അനുമോളെ ഷോയിലൂടെ ഇതിനോടകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. സിനിമ സീരിയൽ ആർട്ടിസ്റ്റായും ഡാൻസറായും യൂട്യൂബർ ആയുമൊക്കെ കഴിവ് തെളിയിച്ച താരം എന്തു പോസ്റ്റ് ചെയ്താലും നിമിഷനേരങ്ങൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറൽ ആവാറുണ്ട്. ഇപ്പോഴിതാ തന്നെയും നടനായ തങ്കച്ചൻ വിതുരയേയും ചേർത്തുള്ള ഗോസ്സിപ് കഥകളിൽ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് നടി.
‘ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവരോട് നിങ്ങൾക്ക് നാണമില്ലേ? എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ഇതൊക്കെ കേട്ടാൽ എനിക്ക് ഒന്നും തോന്നാറില്ല. എന്നാൽ തങ്കച്ചൻ ചേട്ടൻ അങ്ങനെയല്ല. ചേട്ടന് ഇതൊക്കെ കേൾക്കുമ്പോൾ നല്ല വിഷമമുണ്ട്. അദ്ദേഹത്തിന്റെ കല്യാണമൊക്കെ ഉറപ്പിച്ചിരിക്കുകയാണ്”,-അനുമോൾ പറഞ്ഞു.
തങ്കച്ചൻ ചേട്ടന് താൻ ഒരു അനുജത്തിയാണെന്നും എനിക്ക് അദ്ദേഹം മൂത്ത ചേട്ടനാണെന്നുമാണ് അനു നേരത്തെയും പറഞ്ഞിട്ടുള്ളത്. പ്രോഗ്രാമിന് വേണ്ടിയിട്ടാണ് ഞങ്ങൾ പെയർ ആവുന്നതെന്നും താരം നേരത്തെ അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.