പാട്ടുകാരിയെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും ഏറെ പ്രിയപ്പെട്ട ആളാണ് മലയാളികൾക്ക് കെ എസ് ചിത്ര. ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും ആരാധകർക്കൊപ്പം തന്നെ വലിയൊരളവിൽ വിമർശകരും ഹേറ്റേഴ്സും കൂടി കാണും. എന്നാൽ അത്തരത്തിൽ ഹേറ്റേഴ്സ് ഇല്ലെന്നു തന്നെ പറയാവുന്ന ഒരു പ്രതിഭയാണ് ചിത്ര. ചിത്രയുടെ പാട്ടിനോളം തന്നെ മലയാളികൾ ലാളിത്യം നിറഞ്ഞ ആ പെരുമാറ്റത്തിനെയും പുഞ്ചിരിയേയും സ്നേഹിക്കുന്നുണ്ട്.
ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10ന്റെ പ്രധാന വിധികർത്താക്കളിൽ ഒരാൾ കൂടിയാണ് ചിത്ര. കഴിഞ്ഞ എപ്പിസോഡിൽ പരുക്കേറ്റ കൈയ്യുമായാണ് കെ എസ് ചിത്ര സ്റ്റാർ സിംഗർ വേദിയിലെത്തിയത്
ചെന്നൈ എയർപോർട്ടിൽ വച്ചുണ്ടായ അപകടത്തെ തുടർന്നാണ് ചിത്രയുടെ കൈയ്ക്ക് പരുക്കേറ്റത്. വീഴ്ചയിൽ തോളെല്ല് ഡിസ്‌ലൊക്കേറ്റാവുകയും ചെയ്തു.
അപകടത്തെ കുറിച്ച് ചിത്രയുടെ വാക്കുകളിങ്ങനെ: “ചെറുതായിട്ടൊന്നു വീണു. ഹൈദരാബാദിലേക്ക് പോവാനായി ചെന്നൈ എയർപോർട്ടിൽ നിൽക്കുകയായിരുന്നു. സെക്യൂരിറ്റി ചെക്ക് കഴിഞ്ഞ് ഹസ്ബന്റ് വരാനായി വെയിറ്റ് ചെയ്യുമ്പോൾ കുറേപേർ ഫോട്ടോ എടുക്കാനായി വന്നു. ഈ സമയത്ത്, ടേബിളിനു മുകളിൽ വയ്ക്കേണ്ട ട്രേ എല്ലാം കൂടെ എന്റെ കൂടെ ഫോട്ടോയെടുക്കാനുള്ള ആവേശത്തിൽ ആരൊക്കെയോ എന്റെ കാലിന്റെ പിറകെ വച്ചിട്ടു പോയിരുന്നു. ഞാനത് കണ്ടില്ല.”
“ഫോട്ടോ എടുത്തുകഴിഞ്ഞ് അവര് പോയി. ഞാൻ തിരിഞ്ഞ് നടക്കാനായി ഒരു കാൽ വച്ചതേയുള്ളൂ. എന്റെ കാൽ ട്രേയിൽ ഇടിച്ച് ബാലൻസ് പോയി, ഞാൻ താഴെ വീണു. ഷോൾഡർ ബോൺ ഡിസ്‌ലൊക്കേറ്റായി, ഒന്നരയിഞ്ചോളം താഴോട്ട് ഇറങ്ങി വന്നു. അതു തിരിച്ചു പിടിച്ചിട്ടിരിക്കുകയാണ്. മൂന്നാഴ്ച ഹീലിംഗ് പിരീഡാണ്. അതുകഴിഞ്ഞു ഒരു മൂന്നുമാസത്തോളം വളരെ അധികം സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്,” കെ എസ് ചിത്ര പറ









