Spread the love

സിനിമ ചിത്രീകരണത്തിനിടെ പ്രമുഖ നടൻ മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളും നാടക സംഭവങ്ങളുമാണ് നടക്കുന്നത്. വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ വിമർശനങ്ങൾ വരികയും വൈകാതെ ഇതിൽ കൂടുതൽ വിശദീകരണവുമായി നടി രംഗത്തെത്തിയതായിരുന്നു വിഷയത്തിലെ ആദ്യ സംഭവം. ഡ്രസ്സ് ശരിയാക്കാൻ പോകുന്ന തന്നോട് കൂടെ വരട്ടെ എന്ന് പ്രമുഖ നടൻ മോശം രീതിയിൽ ചോദിച്ചുവെന്നും പ്രാക്ടീസിനിടെ ലഹരി എന്ന സംശയിക്കുന്ന വെള്ള പൊടി മേശയ്ക്ക് മുകളിലേക്ക് തുപ്പി എന്നുമായിരുന്നു വിൻസിയുടെ ആരോപണം.

സംഭവങ്ങൾ വലിയ ചർച്ചയ്ക്ക് എടുത്തുവെങ്കിലും പ്രമുഖ നടൻ ആരെന്ന് വിൻസി എവിടെയും വ്യക്തമാക്കിയിരുന്നില്ല. എന്നാൽ നടന്റെ പേര് പുറത്താക്കില്ലാ എന്ന ഉറപ്പിൽ വൈകാതെ നടി വിവിധ സിനിമ സംഘടനകൾക്ക് രേഖാമൂലം പരാതി നൽകുകയും ചെയ്യുന്നതാണ് സംഭവത്തിലെ അടുത്ത ട്വിസ്റ്റ്. സംഘടനകളിൽ ഒന്നിൽ നിന്നും നടിയുടെ വാക്കുകൾ അടക്കം നടന്റെ പേര് പുറത്താക്കുകയും മാധ്യമങ്ങളും സോഷ്യൽ മീഡിയയും പൊതുജനങ്ങളുമടക്കം ചർച്ചചെയ്യുന്ന രീതിയിൽ ഇത് വലിയ വിവാദമാവുകയുമായിരുന്നു.പിന്നാലെ വിഷയത്തിൽ ഇടപെട്ട് പോലീസിനെ കണ്ട് നടൻ കെട്ടിടത്തിൽ നിന്നും സാഹസികമായി ചാടി ഓടിയതും പിന്നീട് ഹാജരാകണം എന്ന നോട്ടീസ് ലഭിച്ചതോടെ ഇന്നലെ പോലീസ് സ്റ്റേഷനിൽ ഹാജരായതുമെല്ലാം അതി നാടകീയമായ സംഭവങ്ങൾ ആയിരുന്നു.

പോലീസിനെ കണ്ടപ്പോൾ ആദ്യഘട്ടത്തിൽ ഭയന്ന് ഒടിയെങ്കിലും നോട്ടീസ് അയച്ച് വിളിപ്പിച്ചതോടെ കഴിഞ്ഞദിവസം പറഞ്ഞതിലും അരമണിക്കൂർ നേരത്തെ നടൻ സ്റ്റേഷനിൽ ഹാജരായിരുന്നു. ഇപ്പോഴിതാ ഷൈൻ ടോം ചാക്കോ പൊലീസിന് നൽകിയ മൊഴിയുടെ പ്രസക്തഭാഗങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.

ഹോട്ടലിൽ എത്തിയത് വിദേശ മലയാളിയായ യുവതിയെ കാണാനാണെന്നാണ് ഷൈനിന്റെ മൊഴി. സ്വന്തം കാശ് മുടക്കിയാണ് മുറിയെടുത്തത്. യുവതി ഹോട്ടലിൽ മറ്റൊരു മുറിയെടുത്തിരുന്നു. സ്ഥിരമായി യുവതിയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും നേരിൽ കാണാനാണ് ഹോട്ടലിലേക്ക് വന്നതെന്നും ഷൈൻ ടോം ചാക്കോ പൊലീസിനോട് പറഞ്ഞു.

ലഹരി മരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ഷൈൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. മെത്താംഫിറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട്. സിനിമാ സെറ്റുകളിൽ ലഹരി എത്തിച്ച് നൽകാൻ പ്രത്യേക ഏജന്‍റുമാരുണ്ട്. ലഹരി മരുന്നിന് ഗൂഗിൾ പേ വഴി പേയ്മെന്‍റ് നൽകിയിട്ടുണ്ട്. ആർക്കൊക്കെ എപ്പോഴൊക്കെയാണ് നൽകിയതെന്ന് ഓർമയില്ലെന്നും നടൻ മൊഴി നൽകിയതായി ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ഹോട്ടല്‍ മുറിയില്‍ നിന്ന് ഓടിയത് ഭയന്നിട്ടാണ്. തന്റെ പിതാവുമായി സാമ്പത്തിക തർക്കമുള്ളവർ മർദിക്കാൻ വരുന്നുവെന്ന് കരുതിയാണ് ഹോട്ടലിൽ നിന്ന് ഇറങ്ങി ഓടിയത്. പിതാവ് ഒരു സിനിമ നിർമ്മിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക തർക്കം ഉണ്ടായിരുന്നു. സിനിമയുടെ ലാഭവിഹിതത്തെച്ചൊല്ലിയായിരുന്നു തർക്കം. അതുമായി ബന്ധപ്പെട്ടവർ തന്നെ മർദിക്കാൻ വന്നതാണെന്ന് കരുതിയാണ് ഓടി രക്ഷപ്പെട്ടതെന്ന് ഷൈൻ മൊഴിയിൽ വ്യക്തമാക്കിയത് ഇങ്ങനെ.

Leave a Reply