Spread the love

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പല വിഗ്രഹങ്ങളും വൈകാതെ ഉടയും എന്ന സൂചനകൾ ആണ് സിനിമ നിരീക്ഷകൻ പങ്കുവെക്കുന്നത്. റിപ്പോർട്ടിലെ ഉള്ളടക്കങ്ങളിലൂടെ കണ്ണോടിക്കുമ്പോൾ അടിമുടി അടിമുടി സ്ത്രീവിരുദ്ധതയും വിഭാഗീയതയും ആണ് കാണാൻ കഴിയുക. സിനിമയിൽ വേഷങ്ങൾ ലഭിക്കാൻ സ്ത്രീകൾ കിടപ്പറ പങ്കിടണം എന്നതിൽ തുടങ്ങി ഭക്ഷണത്തിലുള്ള വിവേചനത്തിലും കീഴ് വഴക്കങ്ങൾക്ക് വഴങ്ങാത്ത വരെ ഒതുക്കുന്ന രീതിയിലും വരെ എത്തിനിൽക്കുന്ന ക്രൂരതകൾ.

പ്രേക്ഷകർക്ക് അറിവില്ലാതിരുന്ന സിനിമയുമായി ബന്ധപ്പെട്ട ഇത്തരം ദുരനുഭവങ്ങളെക്കുറിച്ച് മുൻപും നിരവധി നടിമാരും ചുരുക്കം ചില നടന്മാരും പുറത്ത് പറഞ്ഞിട്ടുണ്ട്. റിമ കല്ലിങ്കലും, പാർവതിയുമൊക്കെ സിനിമ മേഖലയിലെ ഈ വിവേചനങ്ങൾക്കെതിരെ വളരെയധികം പോരാടിയ നടികളുമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ചർച്ചകൾ കൊഴുക്കുമ്പോൾ അനുഗ്രഹീത നടൻ തിലകനും സിനിമയിലെ പലതരം പവർ ഗ്രൂപ്പുകളുടെ ഇരയായ മനുഷ്യനാണെന്ന് ചൂണ്ടിക്കാണിച്ചു രംഗത്തെത്തിയിരിക്കുകയാണ് സുഹൃത്ത് അമ്പലപ്പുഴ രാധാകൃഷ്ണൻ. താര സംഘടനയ്ക്കെതിരെ പ്രതികരിച്ചതിന് തിലകൻ എന്ന മഹാനടന്റെ എന്തുമാത്രം കഥാപാത്രങ്ങളാണ് പലരും നഷ്ടപ്പെടുത്തിയതെന്നും താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് തന്നെ ഇങ്ങനെ ക്രൂശിക്കുന്നതെന്ന് പലപ്പോഴും തിലകൻ പറയുമായിരുന്നു എന്നും രാധാകൃഷ്ണൻ പറയുന്നു.

അന്തസ്സുള്ളവരാണെങ്കിൽ അമ്മയും ഫെഫ്കയും പിരിച്ചു വിടണം. തിലകൻ എപ്പോഴും പറയുന്ന ഒരു പേര് ഇടവേള ബാബുവിന്റേതാണ്. അവന് പണിയൊന്നും ഇല്ലാത്തതുകൊണ്ട് ഇടവേളയ്ക്ക് കേറുന്ന ബാബു എന്ന് പരിഹസിക്കുമായിരുന്നു. കൂളിംഗ് ഗ്ലാസ്‌ മാറുന്ന ഒരു നടനും തിലകനെ വേട്ടയാടി. പേര് പറയില്ല കൂളിംഗ് ഗ്ലാസ്‌ മാറുന്ന നടൻ എന്നായിരുന്നു തിലകൻ പറയുക. കൂളിംഗ് ഗ്ലാസ്‌ സിനിമയിൽ ഉപയോഗിക്കുന്ന നടൻ ആരാണെന്ന് എല്ലാവർക്കും അറിയാം. മഹാ നടന്റെ മകന്റെ കൂടെ അഭിനയിക്കാൻ വിലക്ക് കല്പിച്ചവർ തന്നെ ക്ഷണിച്ചു. ഉസ്താദ് ഹോട്ടൽ സിനിമയ്ക്ക് വേണ്ടി ക്ഷണിച്ചു.

മലയാള സിനിമയിൽ താരസംഘടനയിലും ഫെഫ്കയിലും ഒരു മാഫിയ ഉണ്ടെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞതാണ്. അദ്ദേഹം ആദ്യം മുതലേ വിരൽ ചൂണ്ടുന്ന ഒരു വ്യക്തി ഉണ്ട്. അയാൾ അഴിഎണ്ണും എന്ന് തിലകൻ അന്നേ പറഞ്ഞു. അയാൾ അഴി എണ്ണി. അത് ആ വലിയ മനുഷ്യന് കാണാൻ സാധിച്ചില്ലെന്ന് മാത്രം. മോഹൻലാലിനെ തിലകന് ഏറെ ഇഷ്ടമായിരുന്നു. മോഹൻലാലിന് എന്ത് പറ്റി എന്ന് അദ്ദേഹം ചോദിക്കുമായിരുന്നു. ലാൽ എന്നോട് ഇങ്ങനെ കാണിക്കുന്നത് എന്താണെന്ന് മനസ്സിലാവുന്നില്ല. ലാലും അവരുടെ കൂടെ നിന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിനയനുമായുള്ള സൗഹൃദം അദ്ദേഹത്തിന് ദോഷം വന്നു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായത് വിനയന്റെ സിനിമയിൽ അഭിനയിച്ചപ്പോഴായിരുന്നു. പതിനഞ്ചു പേർ ചെറിയ ആളുകൾ അല്ല. തിലകനെ വച്ച് സീരിയൽ എടുക്കാൻ വന്ന ആളെ വിലക്കി. തിലകൻ ഉണ്ടെങ്കിൽ മറ്റാരും കാണില്ലെന്ന് പറഞ്ഞു.
വിലക്കിയത് അന്നത്തെ ജനറൽ സെക്രട്ടറിയായിരുന്നു. ഗണേഷ് കുമാർ പ്രസിഡന്റ് ആയ സംഘടന ഉള്ളിടത്തോളം കാലം എടുക്കാൻ കഴിയില്ലെന്ന് തിലകൻ പറഞ്ഞു. വ്യക്തിപരമായ പ്രശ്നം അല്ല, സിനിമയിലെ മാഫിയ ആയിരുന്നു പിന്നിലെന്നും അമ്പലപ്പുഴ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

Leave a Reply