‘ഒരു ദിവസം ഷൂട്ട് കഴിഞ്ഞു വരുമ്പോൾ എന്റെ അടുത്ത സുഹൃത്താണ് കൂടെ വന്നത്. അപ്രതീക്ഷിതമായി അവൻ എന്നോട് അപമര്യാദയായി പെരുമാറാൻ തുടങ്ങി. ഞാൻ ഒച്ചവെച്ച് ആളെ കൂട്ടുമെന്നായപ്പോൾ അവൻ കാർ ആളില്ലാത്ത ഒരിടത്തേക്ക് മാറ്റിയിട്ടു. ഒടുവിൽ ആ കാറിലിട്ട് അവൻ എന്നെ മൃഗീയമായി പീഡിപ്പിച്ചു!’
ഇത്തരം സംഭവങ്ങൾ ഇന്നത്തെ കാലഘട്ടത്തിന് ഒട്ടും തന്നെ അപരിചിതമല്ല. വർഷങ്ങളുടെ കണക്കെടുത്താൽ ഒരു പരമ്പര തന്നെ സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങളുടേതായുണ്ടാവും. വെറുമൊരു സിനിമാ പ്രൊമോഷൻ എന്നതിലുപരി ഇത്തരത്തിൽ പുതിയ ലോകത്തും സ്ത്രീകൾ നിസ്സഹായരായി പോകുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമായ സന്ദർഭങ്ങൾ എണ്ണി പറയുകയാണ് സിക്കാഡ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടി ഗായത്രി മയൂര.സംഗീത സംവിധായകൻ ശ്രീജിത്ത് ഇടവന സിനിമാ സംവിധാനവും നിർവഹിക്കുന്ന ‘സിക്കാഡ’യിൽ ഗായത്രി മയൂരയാണ് നായികയായി എത്തുന്നത്.
‘കരുത്താർജിക്കുക, പ്രതിരോധിക്കുക’ എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ സിക്കാഡ എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോയിൽ കോളേജ് വിദ്യാർത്ഥി മുതൽ ഏറെ സുരക്ഷിത മേഖലയെന്ന് പൊതുധാരണയുള്ള മാധ്യമ പ്രവർത്തക മേഖലയിലെ സ്ത്രീകൾ വരെ അതിജീവിതകളായെത്തുന്നുണ്ട്. മറ്റു സ്ത്രീകൾ നേരിട്ട ദുരനുഭവങ്ങൾ വിവരിക്കുന്നതിനോടൊപ്പം നടി തനിക്കും ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇതേ വീഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. പ്രതിസന്ധികളിൽ തളരാതെ കരുത്ത് ആർജിക്കാനും ഉത്തരവാദിത്വമുള്ളൊരു സമൂഹം പിന്നിലുണ്ടെന്ന് ബോധ്യപ്പെടുത്താനുമാണ് സിക്കാഡ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ എന്നതിലുപരി ഇങ്ങനെയൊരു വീഡിയോ എന്നും നടി പറയുന്നുണ്ട്.
ഓഗസ്റ്റ് 9 ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ‘സിക്കാഡ’ എന്ന ചിത്രത്തിന്റെ കഥയ്ക്ക് ഈ പ്രൊമോ വീഡിയോയുടെ കണ്ടന്റുമായിഎന്തെങ്കിലും ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. സർവൈവർ ത്രില്ലെർ ഗണത്തിൽപ്പെടുന്ന ചിത്രം മലയാളത്തിനു പുറമെ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലാണ് പുറത്തെത്തുന്നത്.
തീര്‍ണ ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ വന്ദന മേനോന്‍, പി ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിൽ
പ്രമുഖതാരങ്ങള്‍ അണിനിരക്കുന്നു.
സിക്കാഡയുടെ ഛായാഗ്രഹണം നവീന്‍ രാജ് ആണ് നിര്‍വഹിക്കുന്നത്. എഡിറ്റിംങ്: ഷൈജിത്ത് കുമരൻ, ഗാനരചന: വിവേക് മുഴക്കുന്ന്, നവീൻ കണ്ണൻ, രവിതേജ തുടങ്ങിയവരാണ് നിർവഹിക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജേഷ് കെ മത്തായി, കലാസംവിധാനം ഉണ്ണി എല്‍ദോ എന്നിവരും നിർവഹിക്കുന്നു.
ഓഡിയോഗ്രാഫി ആഡ് ലിന്‍ (എസ്. എ സ്റ്റുഡിയോ),ശബ്ദമിശ്രണം ഫസല്‍ എ ബക്കര്‍ സ്റ്റുഡിയോ എസ്.എ. സ്റ്റുഡിയോ, പിആർഒ എ. എസ് ദിനേശൻ, പ്രമോഷൻ ആൻഡ് മാർക്കറ്റിംഗ്: മൂവി ഗ്യാങ്, കളറിസ്റ്റ് സെൽവിൻ വർഗീസ്, വിഎഫ്എക്സ് സൂപ്പർവൈസർ അമൽ ഗണേഷ്, ഷൈമോൻ. സൗണ്ട് എഡിറ്റിങ് : സുജിത് സുരേന്ദ്രന്‍. ശ്രീനാഥ് രാമചന്ദ്രന്‍, കെവിന്‍ ഫെര്‍ണാണ്ടസ്, സല്‍മാന്‍ ഫാരിസ്, ഗൗരി ടിംബല്‍,പ്രവീണ്‍ രവീന്ദ്രന്‍ എന്നിവരാണ് കോപ്രൊഡ്യൂസഴ്‌സ്. എസ്.എഫ്.എക്സ്: ടി.പി പുരുഷോത്തമൻ, പോസ്റ്റർ:മഡ്ഹൗസ്. ലൈൻ പ്രൊഡ്യൂസേഴ്സ്: ദീപക് വേണുഗോപാൽ അനീഷ് അട്ടപ്പാടി പ്രജിത് നമ്പ്യാർ തുടങ്ങിയവരാണ്.