Spread the love

ചെയ്ത പടങ്ങൾ ഒട്ടുമിക്കതും ഹിറ്റും ബ്ലോക്ക് ബസ്റ്ററും ആക്കിയ ആളെന്നാണ് പൊതുവെ നടി അനശ്വര രാജനെ മലയാളികൾ അഭിസംബോധന ചെയ്യാറുള്ളത്. 2017ൽ ഉദാഹരണം സുജാതയിലൂടെ മഞ്ജു വാരിയറുടെ മകളായി മലയാള സിനിമയിൽ കയറി വന്ന് പിന്നീട് തണ്ണീർമത്തൻ ദിനങ്ങളിലും സൂപ്പർ ശരണ്യയിലുമൊക്കെ തിളങ്ങി നടി ഓസ്‌ലറിലും നേരിലുമൊക്കെ എത്തിനിൽക്കുമ്പോൾ മലയാളികൾക്ക് അത്ഭുതമാണ്. അനശ്വരയുടെ ആദ്യകാല പടങ്ങളിൽ നിന്നും നടി എത്രമാത്രം വളർന്നുപോയി!

ഇപ്പോഴിതാ തനിക്ക് കേട്ടറിവ്‌ മാത്രമുണ്ടായിരുന്ന സൂപ്പർസ്റ്റാർ ലാലേട്ടന്റെ അഭിനയം നേരിട്ട് കണ്ടതിന്റെ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. മോഹൻലാൽ – ജിത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രം നേരിൽ ലാലേട്ടനും അനശ്വരയുമായിരുന്നു പ്രധാന കഥാപാത്രം.

‘ലാല്‍ സാറിനെയൊക്കെ കണ്ടു വളര്‍ന്നയാളാണ് താൻ. അതുകൊണ്ടു തന്നെ സ് ക്രീനില്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ ശരിക്കും സംഭവിക്കുന്നതാണോ എന്ന അത്ഭുതം തനിക്ക് ഉണ്ടായിരുന്നു എന്നുമാണ് താരം പറഞ്ഞത്. ലാലേട്ടൻ മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ ഞങ്ങള്‍ പറഞ്ഞ് കേട്ടിട്ടേയുള്ളൂ. അത് ലൊക്കേഷനില്‍ വെച്ച് നേരിട്ട് കണ്ടപ്പോൾ വണ്ടറിടിച്ച് നിന്നിട്ടുണ്ടെന്നുമാണ് അനശ്വര പറഞ്ഞത്. തന്നെ സംബന്ധിച്ചിടത്തോളം മോഹൻലാല്‍ എന്ന ഒരു താരം വണ്ടറാണെന്നും പറയുന്നു അനശ്വര രാജൻ.

Leave a Reply