Spread the love

ശ്രീലത നമ്പൂതിരി എന്ന അഭിനേത്രിയെ അതിലുപരി ​സംഗീതജ്ഞയെ മനസിലാക്കാൻ മലയാളികൾക്ക് ആമുഖത്തിന്റെ ആവശ്യമില്ല. അടൂർ ഭാസിയുടെ നായികയായി കടന്നു വന്ന് പിന്നീടങ്ങോട്ട് മലയാള സിനിമയിൽ തിളങ്ങിയ നടിയായിരുന്നു ശ്രീലത. ഇപ്പോളിതാ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറച്ചുപറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. അന്തരിച്ച നടനും ആയുർവേദ ഡോക്ടറുമായ കാലടി പരമേശ്വരൻ നമ്പൂതിരിയാണ് നടിയുടെ ഭർത്താവ്. തന്റെ ഭർത്താവിന്റെ വിയോഗസമയത്തെ സംഭവങ്ങളെക്കുറിച്ചും മരണശേഷം ഉള്ള തിരിച്ചറിവുകളെ കുറിച്ചും താരം മനസ്സുതുറന്നതാണ് ഇപ്പോൾ ഓൺലൈൻ മീഡിയകൾ വാർത്തയാക്കുന്നത്.

ഭർത്താവിന്റെ മരണസമയം വരെ പ്രത്യേകിച്ച് ബാധ്യതകളും ഒന്നും തന്നെ ഇല്ലാതെ മുന്നോട്ടു നീങ്ങുകയായിരുന്നുവെന്നും എന്നാൽ ഭർത്താവിന്റെ വിയോഗശേഷം സ്ഥിതികൾ മാറിയെന്നും ശ്രീലത പറയുന്നു. ഭർത്താവ് ഉണ്ടായിരുന്ന കാലത്ത് ഇൻകം ടാക്സ് ഒക്കെ അദ്ദേഹം നോക്കും. ബാങ്കിലെ കാര്യം ഒക്കെ നീ നോക്കണം, ലോക്കറിന്റെ താക്കോൽ നോക്കണം എന്നൊക്കെ അദ്ദേഹം പറയുമായിരുന്നു. എന്നാൽ താൻ അതൊന്നും ശ്രദ്ധിച്ചിരുന്നില്ലെന്നും എവിടെയെങ്കിലും സൈൻ ചെയ്യാൻ ഉണ്ടെങ്കിൽ അത് ചെയ്തു കൊടുക്കുന്നത് മാത്രമായിരുന്നു തന്റെ രീതി എന്നും താരം പറയുന്നു. ഉത്തരവാദിത്വങ്ങളെല്ലാം ഭർത്താവിനെ ഏൽപ്പിച്ചതായിരുന്നു.

എന്നാൽ അത്യാസന നിലയിലായി ഭർത്താവ് ആശുപത്രിയിൽ കിടന്നപ്പോൾ തനിക്ക് പണം ആവശ്യമായി വന്നു. പലപ്പോഴായി തന്നോട് പറഞ്ഞിട്ടുണ്ടെങ്കിലും ലോക്കർ എവിടെയാണെന്ന കാര്യത്തിൽ തനിക്ക് സംശയം വന്നെന്നും. ഒടുവിൽ അത്യാസനങ്ങളിൽ കിടക്കുന്ന ഭർത്താവിനോട് തന്നെ ലോക്കറും ചാവിയും എവിടെയാണെന്ന് ചോദിക്കേണ്ടിവന്നു എന്നും നടി പറയുന്നു. ബുദ്ധിമുട്ടി ആണെങ്കിലും ഓക്സിജൻ മാസ്ക് മാറ്റിയിട്ട് കാര്യങ്ങൾ അദ്ദേഹം തന്നോട് പറഞ്ഞിരുന്നു. ഇക്കാര്യം പുറത്തു പറഞ്ഞാൽ ആരുംതന്നെ വിശ്വസിക്കില്ലെന്നും നടി പറയുന്നു.

തന്റെ വിഷമ സന്ധിയിൽ കൂടെ നിന്നത് ബന്ധുക്കളെക്കാൾ കൂടുതൽ നാട്ടുകാർ ആണെന്നും നടി ഓർത്തെടുക്കുന്നുണ്ട്. നാട്ടിലെ തന്റെ വീടൊക്കെ കൊടുത്ത സഹോദരനോട് ആ സമയത്ത് പണം ചോദിച്ചതിനെപ്പറ്റിയും ശ്രീലത ഓർക്കുന്നു. എവിടെ നിന്നോ ഒന്നൊന്നര ലക്ഷം രൂപ തനിക്ക് തന്നു. സഹോദരൻ പ്രവാസി ആയിരുന്നു എന്നും പലിശയ്ക്ക് പണം കൊടുക്കുന്ന ആളായത് കൊണ്ട് സഹോദരൻ തന്നെയായിരിക്കും തനിക്ക് പൈസ തന്നതെന്നും കരുതി. പക്ഷെ കാശ് തിരിച്ച് കൊടുക്കാൻ ചെന്നപ്പോഴാണ് അറിയുന്നത് മറ്റൊരാളുടെ കൈയിൽ നിന്ന് വാങ്ങിച്ച് തന്ന പണമാണ് എന്ന്. തന്റെ കൂടെ പഠിച്ച വ്യക്തിയായത് കൊണ്ട് അയാൾ തന്നോട് പലിശ വാങ്ങിയില്ല. ഒരു മുസ്ലിമാണ് അദ്ദേഹ.൦ ബന്ധുക്കളേക്കാളും നല്ല മനസുള്ളവർ ഈ നാട്ടിലുണ്ടല്ലോ എന്ന് താൻ അന്ന് ആലോചിച്ചു എന്നും ശ്രീലത പറയുന്നു

Leave a Reply