മിനി സ്ക്രീൻ പ്രേക്ഷരുടെ പ്രിയ ജോഡികളായിരുന്നു വരദയും ജിഷിനും. എന്നാൽ ഇരുവരും മൂന്നു വർഷം മുൻപ് വിവാഹമോചിതരായി. ഇതിന് ശേഷമുള്ള ജീവിതം ഏറെ കടുപ്പമായിരുന്നുവെന്ന് പറയുകയാണ് ജിഷിൻ മോഹൻ. വിഷാദത്തിലേക്ക് വീണ ഞാൻ കഞ്ചാവിനും രാസ ലഹരിക്കും അടിമപ്പെട്ടു പോയിരുന്നതായും അമേയയാണ് തന്നെ ജീവിതത്തിലേക്ക് മടക്കിക്കാെണ്ടുവന്നതെന്നുമാണ് ജിഷിൻ മോഹന്റെ വെളിപ്പെടുത്തൽ. ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് വരദയും ജിഷിനും വിവാഹിതരായത്. ഇവർക്ക് ഒരു മകനുമുണ്ട്. ഈ വർഷം ജനുവരിയാണ് ജിഷിൻ വിവാഹമോചിതരാണെന്ന കാര്യം വെളിപ്പെടുത്തിയത്.
വിവാഹമോചനത്തിന് ശേഷമുള്ള രണ്ടുവർഷക്കാലം ഞാൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോയത്. വീട്ടിൽ തനിച്ചായി പോയി. എല്ലാം നെഗറ്റീവായി,മനസ് കൈവിട്ട് പോയി..!ലഹരിയിലേക്ക് തിരിഞ്ഞു. കള്ളുകുടി, കഞ്ചാവ് ഉപയോഗിച്ച് തുടങ്ങി. രാസലഹരിയും പരീക്ഷിച്ചു. അമേയ വന്നതിന് ശേഷമാണ് ഇവയെല്ലാം ഉപേക്ഷിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നത്. ജീവിതത്തിൽ തനിച്ചായി പോകുന്നവർക്ക് സംഭവിച്ചു പോകുന്നതാണിത്.
ഞങ്ങളുടെ സൗഹൃത്തിൽ പരസ്പരമായ ധാരണയുണ്ട്. കരുതലുണ്ട്, അതിനെ പ്രണയമെന്ന് വിളിക്കാനാകില്ല. വിവാഹത്തിലേക്ക് എത്തുമെന്നും കരുതുന്നില്ല. അവിഹിതം എന്നൊഴികെ എന്തും വിളിച്ചോട്ടെ…ഞാൻ അമേയയെ പരിചയ പെടുന്നത് ഒരുവർഷം മുൻപായിരുന്നു. ഒരു ചീത്തപ്പേരും കേൾപ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്റെ വിവാഹമോചനം കഴിഞ്ഞ് മൂന്നുവർഷമായി. അതുകാെണ്ട് സന്തോഷിക്കാൻ പാടില്ലേ, വേറെയാരെയും നോക്കാൻ പാടില്ലേ——-ജിഷി ചോദിച്ചു