ന്യൂഡൽഹി : പുതിയ പാർലമെന്റിലേക്ക് മാറുന്നതിനു മുന്നോടിയായി രാജ്യസഭയിൽ ചേർന്ന പ്രത്യേക സമ്മേളനത്തിൽ, നേതാവ് പീയുഷ് ഗോയൽ നടത്തിയ പ്രസംഗത്തിൽ പ്രശംസയേറ്റുവാങ്ങി മന്ത്രി പി.രാജീവ്. 75 വർഷത്തെ ഇന്ത്യൻ പാർലമെന്റിന്റെ രാജ്യസഭ ചരിത്രത്തെ കുറിച്ചുള്ള പ്രത്യേക ചർച്ചയുടെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് പി.രാജീവിന്റെ പാർലമെന്ററി ഇടപെടലുകൾ ഗോയൽ പരാമർശിച്ചത്. സഭയിൽ മികച്ച ഇടപെടലുകൾ നടത്തിയവരെ കുറിച്ച് പറയുന്നതിനിടെയാണ് പി.രാജീവിന്റെ കാര്യവും പങ്കുവച്ചത്.

രാജ്യസഭയിൽ തന്നെ കുറിച്ച് പരാമർശിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് രാജീവ് പ്രസംഗം പങ്കുവച്ചു കൊണ്ട് ഫെയ്സ്ബുക്കിൽ കുറിച്ചു. ‘‘പുതിയ മന്ദിരത്തിലേക്കു മാറുന്നതിനു മുന്നോടിയായി രാജ്യസഭ കഴിഞ്ഞ ദിവസം ചേരുകയുണ്ടായി. സഭാ നേതാവായ മന്ത്രി പീയുഷ് ഗോയൽ പിന്നിട്ട വഴികളിലെ സംഭാവനകൾ അവതരിപ്പിച്ച സമ്മേളനംപ്രസംഗത്തിൽ എന്റെ പാർലമെന്ററി ഇടപെടലുകൾ പ്രത്യേകം പരാമർശിച്ചെന്നു ചില എംപിമാർ വിളിച്ചു പറഞ്ഞിരുന്നു. ഇന്നാണ് വിഡിയോ ലഭിച്ചത്. സഭ ഓർമിക്കുന്ന സംഭാവനകളിൽ ഉൾപ്പെട്ടുവെന്നതിൽ മലയാളിയെന്ന നിലയിൽ പ്രത്യേക അഭിമാനം’’– രാജീവ് കുറിച്ചു.