തിരുവനന്തപുരം: എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടന സ്വീകരിക്കുന്നത് പ്രാകൃത രീതിയെന്ന നിലപാടിന് പിന്നാലെ സംഘടന തിരുത്തണമെന്ന് ആവർത്തിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. എന്നാൽ ബിനോയ് വിശ്വത്തിന്റെ പൊതു പ്രതികരണത്തിനു പിന്നാലെ മറുപടിയുമായി സി.പി.എം നേതാവ് എ.കെ ബാലനും ഇന്ന് രംഗത്തെത്തി.
‘എസ്.എഫ്.ഐ വഴിയിൽ കെട്ടിയ ചെണ്ടയല്ല! എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ ആരെയും അനുവദിക്കില്ലെന്നുമായിരുന്നു മാറുപടിയെന്നോണം ബാലൻ പറഞ്ഞത്.
അതേസമയം എസ്.എഫ്.ഐയുടെ ചോര കുടിക്കാൻ താനും അനുവദിക്കില്ലെന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. അതുകൊണ്ടാണ് എസ്.എഫ്.ഐ തിരിത്തണമെന്ന് പറയുന്നത്. എ.കെ ബാലന്റെ പരാമർശം തന്നെയോ സി.പി.ഐയെയോ ഉദ്ദേശിച്ചല്ല. ബാലൻ അങ്ങനെയൊന്നും പറയില്ല. അതാണ് സി.പി.ഐ-സി.പി.എം ബന്ധമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തിരുന്നു.