Spread the love

കർണാടകയിൽ കൊവിഡ് സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കൻ സ്വദേശിയുടെ വൈറസ് വകഭേദം കണ്ടെത്താൻ സാധിച്ചില്ലെന്ന് ആരോഗ്യ മന്ത്രി കെ.സുധാകർ. ഈ വ്യക്തിയുടെ സ്രവം ഐസിഎംആറിലേക്ക് അയച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ നിന്ന് വന്ന രണ്ട് പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് ഡൽറ്റ വകഭേദമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും കെ.സുധാകർ പറഞ്ഞു. ദക്ഷിണാഫ്രിക്ക, ബോസ് വാന, ഹോങ്കോങ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തണമെന്നും കർണാടക ആവശ്യപ്പെട്ടു.

അതേസമയം, ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയ രാജ്യങ്ങളെ ഇന്ത്യ ഹൈറിസ്‌ക് വിഭാഗത്തിൽ ഉൾപ്പെടുത്തി.
ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്നവർ 14 ദിവസം ക്വാറന്റീനിൽ തുടരണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇവർ യാത്രയ്ക്ക് മുൻപും ശേഷവും ആർടിപിസിആർ എടുക്കണം. ഏഴ് ദിവസം ക്വാറന്റീനിൽ ഇരുന്ന ശേഷം വീണ്ടും ആർടിപിസിആർ എടുക്കണം. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് ആങ്കെിൽ കൊവിഡ് നെഗറ്റീവ് ആകുന്നത് വരെയും ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെങ്കിൽ ഏഴ് ദവിസം കൂടിയും ക്വാറന്റീനിൽ തുടരണമെന്നാണ് ആരോഗ്യ മന്ത്രിയുടെ നിർദേശം.

Leave a Reply