അട്ടപ്പാടിയിൽ ആരോഗ്യമന്ത്രി ശ്രീമതി വീണ ജോർജിന്റെ സന്ദർശനം…
അട്ടപ്പാടിയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും പൊതുവിലുള്ള ആരോഗ്യ സംവിധാനത്തെക്കുറിച്ചും നേരിട്ട് മനസ്സിലാക്കാൻ ആരോഗ്യമന്ത്രി ശ്രീ വീണ ജോർജ് അട്ടപ്പാടിയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചു. കോട്ടത്തറ ട്രൈബൽ മിഷൻ ഹോസ്പിറ്റൽ, അഗളി കമ്മ്യൂണിറ്റി കിച്ചൺ സെന്റർ, പുതൂർ കുടുംബരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലായിരുന്നു സന്ദർശനം. പുതൂരിലെ ഊരിലെ കമ്മ്യൂണിറ്റി കിച്ചൺ പ്രവർത്തനങ്ങളും മന്ത്രി യും നേരിട്ട് പരിശോധിച്ചു അട്ടപ്പാടിയിലെ ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു.വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും അട്ടപ്പാടിയിൽ ഓക്സിജൻ പ്ലാന്റ് സ്ഥാപിക്കുമെന്നും, അട്ടപ്പാടിയിൽ കോവിഡ് ടെസ്റ്റ് വർധിപ്പിക്കുന്നതിന് മൊബൈൽ യൂണിറ്റിനെ ആഴ്ചയിൽ ഒരിക്കൽ അയക്കുമെന്നും മന്ത്രി പറഞ്ഞു…