
ഹൃദ്രോഗിയെ ചികിത്സിക്കുന്നതിനിടെ ഡോക്ടര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പിന്നാലെ രോഗിയും മരിച്ചു. തെലങ്കാനയിലെ കാമറെഡ്ഡിയില്‍ ആണ് സംഭവം. ഗാന്ധാരി മണ്ഡലിലെ ക്ലിനിക്കില്‍ ഡോക്ടറായിരുന്ന ലക്ഷ്മണും രോഗി കേതാവത് ജഗയ്യ നായിക്കുമാണ് മരിച്ചത്.ഹൃദയാഘാതത്തെ തുടര്‍ന്നാണ് 60കാരനായ കേതാവതിനെ ഞായറാഴ്ച രാവിലെ ക്ലിനിക്കിലെത്തിച്ചത്. ഐസിയുവില്‍ വെച്ച് രോഗിക്ക് ചികിത്സ നല്‍കുന്നതിനിടെ ഡോക്ടര്‍ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.