Spread the love

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചത്.കോഴിക്കോട് 37 ഡിഗ്രി വരെയും തിരുവനന്തപുരത്തും കണ്ണൂരും 36 ഡിഗ്രി വരെയും ചൂട് ഉയരാം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പകല്‍ മൂന്നു മണിവരെയുള്ള സമയം നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Leave a Reply