ഇംഫാലിന് ജിരി ബാം റെയിൽവേ ലൈന് സമീപം മണ്ണിടിച്ചിൽ. സൈനികർ തങ്ങിയ സ്ഥലത്തിനടുത്താണ് കനത്ത മണ്ണിടിച്ചിൽ ഉണ്ടായത്. 13 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരെ ആർമിയുടെ മെഡിക്കൽ യൂണിറ്റിലെത്തിച്ച് ചികിൽസ നൽകുന്നുണ്ട്. കൂടുതൽ പേർ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാ പ്രവർത്തനം തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. റെയിൽ പാത നിർമാണത്തിന് സഹായം ചെയ്യാനെത്തിയവരാണ് അപകടത്തിൽ പെട്ടത്. സ്ഥലത്ത് കനത്ത മഴ തുടരുന്നതിനാൽ രക്ഷാപ്രവർത്തനവും മന്ദഗതിയിലാണ്. ഹെലികോപ്ടർ വിന്യസിച്ചാണ് രക്ഷാപ്രവർത്തനം