Spread the love
കാസർകോട് ജില്ലയിൽ കനത്ത മഴ തുടരുന്നു

കാസർകോട് ജില്ലയിലാകെ വ്യാപകമായി മഴ. മലയോരമേഖലയിലാണ് ശക്തമായ മഴ ലഭിച്ചത്. ജില്ലയിലെ പുഴകളിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. തേജസ്വിനി, ചൈത്രവാഹിനി പുഴകൾ കരകവിഞ്ഞൊഴുകി. വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ ഭീഷണിയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. കനത്ത മഴയ്ക്ക് പിന്നാലെ ചാലക്കുടിപ്പുഴയുടെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം. ജലവിതാനം ഉയരുന്നതിനാൽ പൊരിങ്ങൽകുത്ത് ഡാമിൻ്റെ രണ്ട് സ്ലൂയിഡ് വാൽവ് തുറന്ന് അധികജലം ഒഴുക്കിക്കളയാൻ തീരുമാനിച്ചിട്ടുണ്ട്. ആളുകൾ പുഴയിലിറങ്ങുന്നത് ഒഴിവാക്കണമെന്നും മത്സ്യബന്ധനം പാടില്ലെന്നും നിർദേശമുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണത്തിന് നിർദ്ദേശം. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, ഒറ്റമശേരി എന്നിവിടങ്ങളിൽ കടൽക്ഷോഭം രൂക്ഷം.

Leave a Reply