Spread the love

തിരുവനന്തപുരം: തെക്കു-കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ശക്തി പ്രാപിച്ച് അതിതീവ്ര ന്യൂനമർദ്ദം ആയി മാറിയതോടെ സംസ്ഥാനത്ത് അതിശക്തമായ കാറ്റും, മഴയും.

ജാഗ്രതയോടെ കേരളം

അതിതീവ്ര ന്യൂനമർദ്ദം ശക്തി പ്രാപിച്ചു ഇന്ന് ‘ ‘ ‘ടൗട്ടെ ‘ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തീരത്തുടനീളം കടലാക്രമണവും ശക്തമാണ്.നിലവിൽ തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ജില്ലകളിൽ റെഡ് അലർട്ടും കോട്ടയം, ഇടുക്കി,തൃശ്ശൂർ, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

കണ്ണൂർ തലായിയിൽ മീൻപിടുത്തത്തിനു പോയ മൂന്ന് മൂന്ന് പേരെ കാണാതാവുകയും, എറണാകുളം ജില്ലയിൽ മഴക്കെടുതിയിലും, കടലാക്രമണത്തിലും രണ്ടുപേർ മരിക്കുകയും ചെയ്തു. കടലാക്രമണത്തിൽ നൂറിലേറെ വീടുകൾ തകർന്നു.ഒട്ടേറെ കുടുംബങ്ങളെ ഇതിനോടകം ജില്ലാഭരണകൂടം മാറ്റി പ്പാർപ്പിച്ചു.

വടക്ക് -പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് 18 ന് ഗുജറാത്ത് തീരത്തിനടുത്ത് എത്തുമെന്നാണ് പ്രവചനം.കേരളത്തിൽ 16 വരെ ശക്തമായ കാറ്റിനും, മഴക്കുംസാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂർ,കാസർകോട് ജില്ലകളിലാണ് കാറ്റിനു കൂടുതൽ സാധ്യത.

മത്സ്യബന്ധനത്തിനുള്ള നിരോധനം തുടരും. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ കേരളത്തിൽ കാലവർഷം 31 എത്തിയേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

Leave a Reply