Spread the love
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തും ഇന്നും നാളെയും തീവ്ര മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ടാണ്. ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ നാല് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. ഇന്നും നാളെയും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ഇടുക്കിയില്‍ പ്രത്യേക ജാഗ്രത വേണമെന്നും നിര്‍ദേശമുണ്ട്.ആലപ്പുഴയും എറണാകുളവും ഒഴികെയുള്ള മറ്റ് ജില്ലകളില്‍ നാളെയും യെല്ലോ അലേര്‍ട്ടായിരിക്കും. കേരളാ കര്‍ണാടക തീരത്ത് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്. അറബിക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമര്‍ദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍  വടക്കന്‍ ജില്ലകളില്‍ പലയിടത്തും നാശനഷ്ടങ്ങളുണ്ടായിരുന്നു. കോഴിക്കോട് നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കേറുകയും മുക്കം മേഖലയില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്തിരുന്നു. 

Leave a Reply